Thursday, April 12, 2007

കുഞ്ഞേ നീ ഉറങ്ങൂ...

ആയമ്മ വന്ന്‌ കാളിംഗ്‌ ബെല്‍ മുഴക്കിയത്‌ അറിയാതെ....

ആദ്യം അച്ഛനും പിന്നാലെ അമ്മയും പൊന്നുമ്മ തന്ന്‌ ജോലിയ്ക്‌ പോയത്‌ അറിയാതെ...

സ്കൂള്‍ വണ്ടി വന്ന്‌ ഹോണ്‍ അടിച്ചപ്പോള്‍ പാല്‍ ഗ്ലാസ്സ്‌ പകുതിയാക്കി ഭാരിച്ച സ്കൂള്‍ ബാഗും ചുമന്ന്‌ ചേട്ടന്‍ പാഞ്ഞത്‌ അറിയാതെ...

പകുതിയാക്കിയ പാല്‍ക്കുപ്പിയും നെഞ്ചോട്‌ ചേര്‍ത്ത്‌... കണ്മിഴികള്‍ പാതി പൂട്ടി ...മാലാഖമാരെ സ്വപ്നം കണ്ട്‌ പുഞ്ചിരി തൂകി നീ ഉറങ്ങുറങ്ങ്‌.......

24 comments:

നിമിഷ::Nimisha said...

ഒറക്കം മുഴുയ്ക്കാത്ത ഒരു കുശുമ്പി അമ്മയുടെ ആത്മഗതം : ഉം ഉം...ഉറങ്ങിക്കൊ സുഖായി ഒരു വര്‍ഷോം കൂടി, അടുത്ത വര്‍ഷം നഴ്സറി സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ കാണം :)

വല്യമ്മായി said...

ശരിയാ,ഉണ്ണിക്കുട്ടീടെ പടം കൂടി പോസ്റ്റില്‍ ചേര്‍ക്കാമായിരുന്നു.

നിമിഷ::Nimisha said...

വല്യമ്മായി : :) സ്വാഗതം, ഉണ്ണിക്കുട്ടന്റെ ഉറങ്ങുന്ന പുതിയ പടമൊന്നും ഇല്ലല്ലോ വല്യമ്മായി, പഴയേതൊരെണ്ണം ഇട്ടാല്‍ മതിയോ ?

G.manu said...

Swagatham nimisha

Vinoj said...

ഈ കവിത വായിക്കുമ്പോള്‍ വീട്ടില്‍ കുട്ടികളുള്ള ആര്‍ക്കും നിമിഷയുടെ ഈ ഉണ്ണിക്കുട്ടന്റെ ഒരു രൂപം മനസ്സില്‍ വരും. നന്നായിട്ടുണ്ട്‌. നിമിഷയ്ക്ക്‌ നിമിഷ കവയിത്രിയാവാന്‍ പ്ലാനുണ്ടോ ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: അതു ശരി അച്ഛനും പോയി അമ്മേം പോയീ ചേട്ടനും പോയീ. പിന്നെ കുഞ്ഞു വാവേ നോക്കാനാരാ?

പട്ടിക്കുട്ടിയോ വേലക്കാരോ??

അപ്പു said...

പാവം കുഞ്ഞ്..ഉറങ്ങിക്കോട്ടെ.
ഒന്നോ രണ്ടോ വര്‍ഷങ്ങള്‍കൂടി കഴിഞ്ഞാല്‍ അവനും ഈ തിരക്കിന്റെ ലോകത്തേക്കിറങ്ങേണ്ടേ?

ഇത്തിരിവെട്ടം|Ithiri said...

അവനുറങ്ങട്ടേ... ഭാവിയിലെ നല്ല ഓര്‍മ്മകള്‍ക്കായി...

മഴത്തുള്ളി said...

നിഷ്കളങ്കനായ കുഞ്ഞ് ഉറങ്ങിക്കോട്ടെ. ഭാവിയില്‍ അവന്‍ വളര്‍ന്ന് വലുതായി അമ്മക്കും അച്ചനുമെല്ലാം ഒരു തുണയായിത്തീരട്ടെ.

നിമിഷ::Nimisha said...

g.manu : നന്ദി :)

വിനോജ് : :) കവിയിത്രിയോ? ഞാനോ? കളിയാക്കല്ലേ മാഷേ ജീവിച്ച് പോട്ടെ :)

കുട്ടിചാത്താ: സത്യം പറഞ്ഞാല്‍ ജോലിക്കാരിയെയും കുഞ്ഞുവാവയെയും അവന്റെ ചേട്ടന്‍ നോക്കുന്നു :)

അപ്പു : അതേ അവനുറങ്ങട്ടെ :)

ഇത്തിരിവെട്ടം : നന്ദി :)

SAJAN | സാജന്‍ said...

കുട്ടിച്ചാത്താ ആദ്യത്തെ വാചകം വായിച്ചില്ലേ?
ആയ മ്മ വന്ന് കാളിങ്ങ് ബെല്ലടിച്ചതറിയാതേ..
നന്നായി നിമിഷ നല്ല നിരീകഷണം..:)

നിമിഷ::Nimisha said...

മഴത്തുള്ളി : നന്ദി ആ അശീര്‍വചനങ്ങള്‍ക്കും :)

പടിപ്പുര said...

സമാധാനം.
സകലരും പോയിട്ടുവേണം, ഒരു ശല്യവുമില്ലാതെ നട്ടുച്ചവരെ സുഖമായി മൂടിപ്പുതച്ച്‌ കിടന്നുറങ്ങാന്‍. അല്ലേ വാവേ?

നിമിഷ::Nimisha said...

സാജന്‍ : സ്വാഗതം :) ചാത്തന്‍ കല്ലെറിയാന്‍ നോക്കുന്ന തിരക്കില്‍ അത് കണ്ടില്ല :)

പടിപ്പുര : :)

കുട്ടിച്ചാത്തന്‍ said...

ആയമ്മ യെ ചാത്തന്‍ ആ അമ്മ എന്നാ വായിച്ചത്..
ആയമ്മ വന്നശേഷാ അല്ലേ എല്ലാരും പോയത്,

ചാത്തന്‍ ചമ്മിയേ...:(

qw_er_ty

വിശാല മനസ്കന്‍ said...

നമസ്കാരം നിമിഷ.

ആ നിമിഷയാണോ ഈ നിമിഷ? വിക്കൂട്ടിലെ...

എന്തായാലും ബൂലോഗത്തേക്ക് സ്വാഗതം.:)

(സ്വാഗതം ഒരെണ്ണം മുന്‍പ് പറഞ്ഞുവെന്നാ എന്റെ ഓര്‍മ്മ. പക്ഷെ, താഴെയൊന്നും കണ്ടില്ല)

കരീം മാഷ്‌ said...

ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു.

അട്ടപ്പാടിയില്‍ നിന്നു കൈക്കുഞ്ഞുങ്ങളുമായി കരിങ്കല്ലുടക്കാന്‍ വരുന്ന ആദിവാസി പെണ്ണുങ്ങള്‍ മുക്കാലിയില്‍ തൊട്ടിലു കെട്ടികുഞ്ഞിനെ അതില്‍ കിടത്തി ആ പിഞ്ചു പൈതലിന്റെ നാക്കിനടിയില്‍ ഇത്തിരി പുകയില വെച്ചതിനെ ശാന്തമായുറക്കുന്നു (മയക്കുന്നു) തള്ളക്കു പിള്ളയുടെ ശല്യമില്ലാതെ കൂടുതല്‍ ചില്ലടിച്ചു കൂട്ടാന്‍.
അതും അമ്മമാര്‍ തന്നെ!

നിമിഷ::Nimisha said...

നമസ്കാരം വിശാലേട്ടാ...ഇവിടെ വന്നപ്പൊ ഒരു ചെറിയ കാറ്റടിച്ചുവോ? അല്ല ഞാന്‍ കൊടകരപുരാണത്തിന്റെ ഇമ്മിണി ബല്യ ഒരു ഫാനാണേ അതാ ചോദിച്ചെ :)ഞാന്‍ ആ നിമിഷയല്ല ഈ നിമിഷയാണ് (അപ്പൊ ഏതോ ഒരു നിമിഷയെ അറിയാം അല്ലേ? ഉം..ഊം.. :)
സ്വാഗതത്തിന് നന്ദി, ബൂലോഗത്തെ എല്ലാവരുടെയും ഈ സ്നേഹത്തിനും പ്രോത്സാഹന മനോഭാവത്തിനും മുന്നില്‍ എനിയ്ക്ക് വാക്കുകളില്ലാതാകുന്നു.

കരീം മാഷ് : കരീം മാഷിനോട് ഞാനിനി കൂട്ടില്ല. വെറും 4 മണിയ്ക്കൂര്‍ മാത്രം (ഉണര്‍ന്നിരിയ്ക്കുമ്പോല്‍) സ്വന്തം കുഞ്ഞിനോടൊപ്പം ചിലവഴിയ്ക്കാന്‍ കിട്ടുന്ന ഗില്‍ട്ടി വര്‍ക്കിങ് മദര്‍ എന്നൊരു സ്വന്തം പ്രതിച്ഛായയിലും കുഞ്ഞുവാ‍വയുടെ നഷ്ടങ്ങളിലും സങ്കടം തോന്നിയിരുന്ന എനിക്ക് ഇനി എന്തോര്‍ത്ത് വിഷമിയ്ക്കാന്‍ കഴിയും? ഒക്കെ തകര്‍ത്തില്ലേ ഈ ഒരു കമന്റ്റ് കൊണ്ട്? :( ആ അമ്മയുടെയും കുഞ്ഞിന്റെയും മുന്നില്‍ ഞാ‍ന്‍ ഉരുകി ഇല്ലാതാകുന്നു.

kaithamullu - കൈതമുള്ള് said...

ഏറെ എഴുതിക്കൂട്ടുന്നതിലര്‍ത്ഥമില്ലെന്ന് നിമിഷ തെളിയിച്ചിരിക്കുന്നു.
Keep it up!

ittimalu said...

നിമിഷാ .. :)

തറവാടി said...

നിമിഷേ ,

കുറച്ചെഴുതി , ഒരു വലിയ വിഷയം പറഞ്ഞല്ലോ ,

നന്നായി , വളരെ വളരെ നന്നായി :)

നിമിഷ::Nimisha said...

കൈതമുള്ള് : Thanks :)
ഇട്ടിമാളു : മാളുന് സ്വാഗതം :)
തറവാടി : നന്ദിയുണ്ടുട്ടോ :)

siddiqraz said...

adyamayi ee blogil kayari adyamayi vayichathu nimishayude ee krithika-
lanu.nimishayude krithikal walare simple anu manoharamanu.

Anonymous said...

നന്നായിട്ടുണ്ട്...