Tuesday, April 24, 2007

അവര്‍ ഭാഗ്യവാന്മാര്‍....

കണക്കുകളും കുറ്റപ്പെടുത്തലുകളും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മുകളില്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍......
തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഒരവസരം പോലും തരാതെ ബന്ധങ്ങള്‍ ഞെട്ടറ്റ്‌ വീഴുമ്പോള്‍...
മനസ്സ്‌ കേഴുന്നു ഒരിത്തിരി നന്മ്യ്ക്ക്‌ വേണ്ടി...
ഇന്നലെകളിലെ സ്നേഹത്തിന്‌ വേണ്ടി...
എന്നെ ഞാനാക്കിയ ബന്ധങ്ങള്‍ക്ക്‌ വേണ്ടി....
അനാഥരോട്‌ എനിയ്കിന്ന് അസൂയ തോന്നുന്നു, അവര്‍ ഭാഗ്യവാന്മാര്‍...അവര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ...ബന്ധങ്ങളും സ്നേഹവും ഒന്നും!!

26 comments:

നിമിഷ::Nimisha said...

അനാഥരോട്‌ എനിയ്കിന്ന് അസൂയ തോന്നുന്നു....

ittimalu said...

നിമിഷാ.. സത്യം .. അവര്‍ ഭാഗ്യവാന്മാര്‍.... അവരും അങ്ങിനെ പറയുമെങ്കില്‍

വല്യമ്മായി said...

സ്നേഹബന്ധം ആത്മാര്‍ത്ഥമാണെങ്കില്‍ തെറ്റിദ്ധാരണ തിരുത്താന്‍ അവസരം കിട്ടാതിരിക്കില്ല,അങ്ങനെയല്ലെങ്കില്‍ നില്‍നില്‍ക്കാത്തതാ നല്ലത്.

പിന്നെ അനാഥരുടെ കാര്യം ,കണ്ണുള്ളപ്പോള്‍ നമുക്ക് കണ്ണിന്റെ വിലയറിയില്ലല്ലൊ.ഇതെന്റെ അഭിപ്രായം.

തറവാടി said...

നിമിഷേ ,

ഒരു തമാശക്കു വേണ്ടിപോലും അങ്ങിനെ ആഗ്രഹിക്കാതിരിക്കൂ,

യഥാര്‍ത്ഥ സ്നേഹം ഉള്ളിലുണ്ടെങ്കില്‍ മെല്‍പറഞ്ഞതെല്ലാം നൈമിഷികമായിരിക്കും

എഴുത്ത് നല്ലതെങ്കിലും , സന്ദേശം ഉള്‍കൊള്ളാന്‍ പറ്റില്ല :)

വേണു venu said...

ഇക്കര നില്‍ക്കുമ്പോള്‍‍ അക്കരെ പച്ച.:)

അഗ്രജന്‍ said...

അനാഥരോട്‌ എനിയ്കിന്ന് അസൂയ തോന്നുന്നു, അവര്‍ ഭാഗ്യവാന്മാര്‍...അവര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ...ബന്ധങ്ങളും സ്നേഹവും ഒന്നും!!

ജീവിതത്തില്‍ നിന്നും കടമകളില്‍ സമൂഹത്തില്‍ നിന്നും ഒളിച്ചോടുന്നൊരു ചിന്തയാണിത്... എല്ലാം നേരിടണം ധൈര്യത്തോടെ!

ഇട്ടിമാളു പറഞ്ഞതു പോലെ അവരിലാരെങ്കിലും അങ്ങിനെ പറയുമോ!

ഇത്തിരിവെട്ടം|Ithiri said...

കണക്കുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഒരു സ്നേഹത്തിന്റെ ഛായ കാണാന്‍ ശ്രമിച്ചാല്‍ ബന്ധങ്ങള്‍ ബന്ധനങ്ങളാവാറില്ല. ഇന്നലെകളിലേ സ്നേഹത്തിന് തിര്‍ച്ചെത്താന്‍ ഇനിയും നാളെകള്‍ ബാക്കിയുണ്ട്.

അങ്ങനെയാവട്ടേ...

നിമിഷ::Nimisha said...

മാളൂട്ടി : അവരങ്ങനെ പറയില്ലാ...ന്നാലും..ഒക്കെ എന്റെ ഒരു തോന്നല്‍ മാത്രം ആയി കൂട്ടിക്കൊള്ളൂ :)

വല്യമ്മായി : ശരിയാണ്. പക്ഷേ....മറ്റ് ബന്ധങ്ങള്‍ പോലെ പൊക്കിള്‍ക്കൊടിയുടെ ബന്ധത്തിനുമുണ്ടാവുമോ ആത്മാര്‍ത്ഥതയുടെ കുറവ്? വല്യമ്മായിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിയ്ക്കുന്നു.നന്ദി:)

തറവാടി : സ്വപ്നത്തില്‍ പോലും ആരും അനാഥരാവതിരിയ്ക്കട്ടെ, ചുറ്റും ബന്ധങ്ങള്‍ ഉള്ള അനാഥര്‍! ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു അതിന് വേണ്ടി. പിന്നെ ഇങ്ങനെ ഒരു സന്ദേശം കൈമാറാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല ഒരിയ്ക്കലും...ഇതെന്റെ കൈവെള്ളയില്‍ ഞാന്‍ മുറുക്കിപ്പിടിയ്ക്കുന്നു. തറവാടി പറഞ്ഞ പോലെ ഇതെല്ലാം നൈമിഷികമാണെന്ന് ഉറച്ച് വിശ്വസിച്ച് കൊണ്ട് തന്നെ. ഈ ഒരു നിമിഷം കഴിയുമ്പോള്‍ കൈവെള്ള തുറന്ന് ആ ചിന്തയെ ഒരിയ്ക്കലും തിരിച്ച് വരാതെ പറത്തി വിടാന്‍..

വേണു : :)

ആഗ്രജാ : ഓളിച്ചോട്ടം, നമ്മള്‍ പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ വഴി ആണല്ലേ? നേരിടാന്‍ ഞാനും ആഗ്രഹിയ്ക്കുന്നു.:)

ഇത്തിരി വെട്ടം : “ഇന്നലെകളിലേ സ്നേഹത്തിന് തിര്‍ച്ചെത്താന്‍ ഇനിയും നാളെകള്‍ ബാക്കിയുണ്ട്.
അങ്ങനെയാവട്ടേ... “ ഈ വാക്കുകള്‍ക്ക് ഇത്തിരി അല്ല 100 സൂര്യന്റെ വെട്ടം ഉണ്ട്. നന്ദി :)

Vinoj said...

നഷ്ടപ്പെടാനായെങ്കിലും എന്തെങ്കിലും ഉള്ളത്‌ നല്ലതല്ലേ ? നമ്മുടെ ജീവിതം പോലും ഇങ്ങിനെയൊന്നാണ്‌. കണക്കു പറയുന്നവരും കുറ്റപ്പെടുത്തുന്നവരും ഒരു നാള്‍ നാമായിരുന്നു, നാളെ നമ്മള്‍ അവരാകും. ജീവിതം അത്രവലിയ സംഭവമൊന്നുമല്ല നിമിഷേ. ഒരു Quote : - Very few persons realize that most of our happiness lies in the art of understanding the law of human behavior- Paramahamsa Yogananda

ആഷ | Asha said...

അവരല്ലേ നിര്‍ഭാഗ്യവാന്മാര്‍ നിമിഷാ

ഓ.ടോ:-അബദ്ധം പറ്റിയതു വായിച്ചു
ഹ ഹ
ഇനി ഞാന്‍ ചേച്ചീന്നു വിളിക്കേണ്ടി വരുമോ? ;)

നിമിഷ::Nimisha said...

Vinoj: :)quote നന്നായി.

ആ‍ഷ : ആയിരിയ്ക്കാം ആഷേ...സമ്മതിയ്ക്കുന്നു.
ഓ.ടോ:ചിരിച്ചോളു ചിരിച്ചോളു ഒരബദ്ധം ഏതു പോലീസ്കാരനും..എന്നാണല്ലോ :)പിന്നെ ചേച്ചിന്ന് വിളിയ്ക്കാന്‍ ഒരു രക്ഷയും ഇല്ല കേട്ടൊ? കാരണം നമ്മള്‍ ഒരേ തൂവല്‍ പക്ഷികള്‍...എപ്പടി? :)

ആഷ | Asha said...

കഷ്ടായല്ലോ
ഞാന്‍ ചേച്ചിയെന്നു വിളിക്കാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കയായിരുന്നു.
അതെല്ലാം വേസ്റ്റായി ;)

qw_er_ty

Sul | സുല്‍ said...

നിമിഷ
നല്ല ചിന്ത തന്നെ.
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നാരോ പറഞ്ഞിരിക്കുന്നു.

-സുല്‍

കുട്ടന്മേനൊന്‍ | KM said...

അനാഥരോട്‌ എനിയ്കിന്ന് അസൂയ തോന്നുന്നു, അവര്‍ ഭാഗ്യവാന്മാര്‍...അവര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ...ബന്ധങ്ങളും സ്നേഹവും ഒന്നും!!
അങ്ങനെ മാത്രം പറയരുത്. കുട്ടീ, അനാഥര്‍ക്കും ബന്ധങ്ങളും സ്നേഹവുമൊക്കെ കാണും. അത് നഷ്ടപ്പെട്ടാല്‍ നൊമ്പരവും.
(ഇനി അങ്ങനെ പറഞ്ഞാല്‍ കേസുകൊടുക്കും. ജാഗ്രതൈ..:) )

പടിപ്പുര said...

അനാഥര്‍ കേള്‍ക്കേണ്ട. ഓടിച്ചിട്ട്‌ തല്ലും.

(ബന്ധങ്ങള്‍ മേച്ചുനടക്കുക പ്രയാസം തന്നെ)

നിമിഷ::Nimisha said...

ആഷ: ആഹാ! ഗൊച്ച് ഗള്ളി :)

നിമിഷ::Nimisha said...

സുല്‍ : കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലാന്നാണോ സുല്ലേ ഞാന്‍ പറഞ്ഞതിലൂടെ മനസ്സിലാക്കിയത്? എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചത് ഒരാള്‍ക്ക് ആദ്യം കണ്ണ് ദാനം ചെയ്തിട്ട് ആ കണ്ണ് കൊണ്ട് എല്ലാം കണ്ട് ആസ്വദിച്ച് ഇരിക്കുമ്പോള്‍ പെട്ടന്നൊരു ദിവസം ആ കണ്ണ് തട്ടിയെടുത്താലത്തെ അവസ്ത്ഥയില്‍ തോന്നുന്ന വിഷമം ആണ്. ആ കണ്ണ് നഷ്ടപ്പെട്ടതിലെ വേദന അസഹനീയമാകുമ്പോള്‍ അറിയാതെ പറഞ്ഞ് പോകുന്നു , ഇതിലും ഭേദം കണ്ണില്ലാതിരിക്കുന്നതായിരുന്നെന്ന്.

കുട്ടന്മേനോന്‍ : മേനോന്‍ ജി, അനാഥര്‍ക്ക് ബന്ധവും സ്നേഹവും കാണും,നഷ്ടപ്പെടുമ്പോള്‍ നൊമ്പരവും. പക്ഷെ അതവര്‍ സ്വയം തിരഞ്ഞെടുക്കുന്ന ബന്ദ്ധങ്ങളല്ലേ? അങ്ങനെ തിരഞ്ഞെടുയ്ക്കാന്‍ പറ്റാത്തതായ ചില ബന്ധങ്ങളും ഇല്ലേ നമുയ്ക്ക്? ആ ബന്ദ്ധങ്ങള്‍ ഇല്ലാത്തവരുടെ കാര്യമാ ഞാന്‍ പറഞ്ഞത്.
പിന്നെ കാര്യം വിശദീകരിച്ചെങ്കിലും ആ ഭീഷണി ഞാന്‍ കാര്യായി എടുത്തു ട്ടോ. എന്ത്യാച്ചാ കുവൈറ്റിലെ കോടതി കേറാന്‍ എനിക്കൊരു താല്പര്യൊം ഇല്ല അത്ര തന്നെ :)

പടിപ്പുര : ഞാന്‍ ഓടി മാഷേ, പോരേ? :)

Sul | സുല്‍ said...

ശ്ശോ തെറ്റിദ്ദരിച്ചു തെറ്റിദ്ദരിച്ചു...
ഞാ‍ന്‍ നിമിഷ പറഞ്ഞതിന്റെ മറുവശമാ പറഞ്ഞത്. ബന്ധങ്ങള്‍ ഉള്ളവര്‍ക്കറിയില്ല്ലാ ബന്ധങ്ങള്‍ ഇല്ലാത്തവരുടെ സങ്കടം.
അത്രമാത്രം.
-സുല്‍

നിമിഷ::Nimisha said...

സുല്‍ : അല്ല, ഇതിപ്പൊ ആര് ആരെയാ തെറ്റിദ്ധരിച്ചേന്ന് ഒരു തെറ്റിദ്ധാരണയായല്ലോ :) ആഹ് പൊട്ടെ

കുട്ടന്മേനൊന്‍ | KM said...

എന്റെ ഫഹാഹീല്‍ ഭഗോതീ, ഇനി ഞാന്‍ കോടതി കയറേണ്ടി വര്വാവോ .. :)
qw_er_ty

മിന്നാമിനുങ്ങ്‌ said...

ബന്ധങ്ങള്‍ വേര്‍പ്പെടുത്താനെളുപ്പമാ
വിളക്കിച്ചേര്‍ക്കാനാ പ്രയാസം.
സ്നേഹം കൊതിക്കുന്ന മനസ്സും
അത് പകര്‍ന്നേകാനുള്ള ത്വരയുമുണ്ടെങ്കില്‍
ബന്ധങ്ങല്‍ക്കെന്ത് സുഗന്ധമുണ്ടെന്നൊ..!
സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും
തൂവത്സ്പര്‍ശം കൊണ്ട് ഹൃദയങ്ങളെ
തൊട്ടുണര്‍ത്താനാകട്ടെ നമ്മുടെ ശ്രമം.

ഇവിടെ വരുന്നതാദ്യായിട്ടാ.
മറ്റു പോസ്റ്റുകളും വായിച്ചു.ഇഷ്ടായി

ഏറനാടന്‍ said...

നിമിഷാ,

ഇവിടെയൊരു നാടകഗാനം ഇടുന്നു. (തേങ്ങ സുല്ല്‌ വന്നിട്ടല്ലോ)

ആകാശത്തിലെ പറവകള്‍
വിതക്കുന്നില്ലാ കൊയ്യുന്നില്ലാ

എന്തുകൊണ്ട്‌ അവ കൊയ്യുന്നില്ലാ, വിതക്കുന്നില്ലാ. കാരണം അവയ്‌ക്ക്‌ ബന്ധമെന്ന കുന്തമില്ലാ..

ഞാന്‍ ഓടി.

പ്രിന്‍സി said...

നന്മയുണ്ട് നിമിഷാ ചുറ്റിലും, അതുകണ്ടെത്താന്‍ പാടുപെടണമെന്നു മാത്രം....
നഷ്ടപ്പെട്ടത്കൊണ്ടല്ലെ സ്നേഹത്തിന്, ഇത്ര ദാഹമുണ്ടായ്ത്? ഇല്ലാതാവാന്‍ ആഗ്രഹിക്കല്ലെ... നമ്മള്‍ സമൂഹജീവികളല്ലെ...... എല്ലാം വേണം എല്ലാം ഉണ്ടാവും താനും....
വരികള്‍ വേദനിപ്പിക്കുന്ന, പക്ഷേ അസൂയ.......
എന്താ പറയുക?????

നിമിഷ::Nimisha said...

കുട്ടന്മേനോന്‍ : മേനോന്‍ ജി :)

മിന്നാമിനുങ്ങ് : സ്വാഗതം, “ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം“ എന്റെ ബ്ലോഗില്‍ കണ്ടതില്‍ വളരെ സന്തോഷം :)

ഏറനാടാ : മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം, മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം! ഒരു പാട്ടിന് പകരം പാടിയപ്പോള്‍ എന്താ ഒരു ആശ്വാസം ഹൊ :)

പ്രിന്‍സി : സ്വാഗതം, അതേ എല്ലാം ഉണ്ടാവും നല്ല ഒരു നാളെയുടെ പ്രതീക്ഷയിലാണല്ലോ ഈ ലോകം മൊത്തം നില നില്‍ക്കുന്നത്.

അനു said...

ഗദ്യ കവിത നന്നായിരിക്കണൂ.........

നിരക്ഷരന്‍ said...

അക്കരെ നിക്കുമ്പോള്‍ ഇക്കരപ്പച്ച.
അനാധരുടെ വിഷമം അവര്‍ക്കല്ലേ അറീയൂ. അല്ല നിമിഷയ്ക്കും അറിയാം. പിന്നിതൊക്കെ ഓരോ വിഷമങ്ങള്‍ വരുമ്പോള്‍ അങ്ങ് പറയുന്നതല്ലേ . അല്ലേ ?

can you please remove the word verification ?