Thursday, April 26, 2007

അമ്മയുടെ മുടിയും ആമിര്‍ഖാന്റെ മീശയും :)

ഞാന്‍ ഈ മുടി വെട്ടിച്ച്‌ നീളം കുറയ്ക്കാന്‍ പോകുവാ....
ഉത്തരമൊന്നും വന്നില്ല അതിനര്‍ത്ഥം വര്‍ഷമെത്ര കഴിഞ്ഞെങ്കിലെന്താ ഇപ്പോഴും നിന്റെ നീളന്‍ മുടി തന്നെയാണ്‌ എനിയ്ക്ക്‌ ഇഷ്ടം എന്ന് തന്നെ! അതോ അതിപ്പൊ കുറയ്ക്കാനും വേണ്ടി നീളം എവിടെ ഇരിയ്ക്കുന്നു എന്നാണോ!

എത്ര മുടിയാ ഇപ്പൊ ഒന്നു ചീകുമ്പോഴേയ്ക്കും കൊഴിയുന്നേന്ന് അറിയോ?....ഇക്കണക്കിന്‌ പോയാ പൂച്ചവാല്‍ പോലെയാകും ഉടനേ (പണ്ടേ എന്റെ മുടി വെട്ടുന്നതിനോട്‌ വിരോധമുള്ളയാള്‍ക്ക്‌ അത്‌ കേട്ടെങ്കിലും ഇത്തിരി മനസ്സ്‌ മാറുമെന്ന് പ്രതീക്ഷിച്ച്‌ ഞാന്‍ ഉത്തരത്തിന്‌ കാതോര്‍ത്തു)

അത്‌ കേട്ടൊന്ന് പുഞ്ചിരിച്ചുന്നുള്ളത്‌ ഉറപ്പ്‌..ഇരുട്ടത്ത്‌ കാണാന്‍ കഴിയില്ലെങ്കിലും എനിയ്ക്കറിയില്ലേ ആ മുഖത്തെന്തായിരിയ്ക്കും ഭാവം ന്ന്. പക്ഷേ ആ പുഞ്ചിരിയുടെ അര്‍ത്ഥം സമ്മതിച്ചു എന്നാണോ അതോ ഞാന്‍ ഇതെത്ര കേട്ടിരിയ്ക്കുന്നെന്റെ ഭാര്യേന്നാണൊ?

വെട്ടട്ടേ?

അമ്മ വെട്ടിയ്ക്കൊ...മുടിയും വെട്ടീട്ട്‌ അമ്മ ആ വെട്ടിയ മുടിന്ന് ഒരു മീശേം കൂടി ഫിറ്റ്‌ ചെയ്യ്‌...അമ്മ ആമിര്‍ഖാനെ പോലെയാകും....നല്ല രസമായിരിയ്ക്കും
അശരീരി പോലെ പ്രതീക്ഷിയ്ക്കാത്ത ഒരു സ്വരം ഉയര്‍ന്നു!!! അത്‌ കേട്ട്‌ തൊട്ടടുത്തുന്ന് ഒരു പൊട്ടിച്ചിരിയും.....

എനിയ്ക്ക്‌ ഉത്തരം കിട്ടി ഇനിപ്പൊ സമാധാനമായി ഉറങ്ങാല്ലോ :)

30 comments:

നിമിഷ::Nimisha said...

അമ്മയുടെ മുടിയും ആമിര്‍ഖാന്റെ മീശയും :)

ഏറനാടന്‍ said...

നിമിഷാ ന്നാ പിടിച്ചോ "ഠ്‌ ഠേ" തേങ്ങ.
പിന്നെയ്‌ അമീര്‍ഖാന്‍ തപ്പിയിറങ്ങിയിട്ടുണ്ടെന്ന്‌ കേട്ടു. പുതിയ പടത്തിലേക്കൊന്നും അല്ലാ. അയ്യടാ. മാനനഷ്ഠ്തിന്‌ വേണ്ടിയാത്രേ..

Siju | സിജു said...

:-)
അമീര്‍ ഖാന് മീശയുണ്ടോ..

നിമിഷ::Nimisha said...

ഏറനാടന്‍ : ഈ തേങ്ങാ ഞാന്‍ ചമ്മന്തി അരച്ചോട്ടെ പ്ലീസ് :)പിന്നെ തേങ്ങാ പൊതിയ്ക്കാന്‍ ഉപയോഗിച്ച “ പാര“ കൊള്ളാട്ടോ :)

സിജു : ആമീറ്ഖാന്റെ മംഗള്‍ പാന്ധേ കണ്ടില്ലേ? പക്ഷേ അവന്‍ കണ്ടുട്ടോ, അതാ.. :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ‘അവനെ’ എത്രേം പെട്ടന്ന് ബൂലോഗത്തില്‍ കമന്റിടാന്‍ പഠിപ്പിക്കൂ.. സാന്‍ഡോസിനെ കടത്തിവെട്ടും.. കൊച്ചുമിടുക്കാ ഗൊടുകൈ.

Siju | സിജു said...

എങ്കില്‍ മുടി വെട്ടേണ്ടതില്ല :-)

qw_er_ty

നിമിഷ::Nimisha said...

കുട്ടിചാത്താ : അത് വേണോ ചാത്താ? സാന്റോസ് കുറേക്കാലം കൂടി ജീവിച്ച് പോട്ടെന്നെ... (ഈശ്വരാ കുരിശെടുത്ത് കയ്യില്‍ പിടിയ്ക്കട്ടേ, സാന്റ്റോസ് കേട്ടാല്‍ ഇപ്പൊ പാഞ്ഞ് വരും :) )

സിജു : അത് ശരി ഏറനാടന്‍ “പാര” സിജുവിന് കൈമാറി അല്ലേ... :)

ചേച്ചിയമ്മ said...

ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളേ...:)

Manu said...

വളരെ നന്നായി കുറിപ്പ്..

ഇങ്ങനെയുള്ള കുറിപ്പുകള്‍ കണ്ടിട്ടാ ഞാന്‍ ബ്ലോഗ് ലോകത്തേക്ക് വന്നത്.. വന്നിപ്പോ ഒരു പരുവമായെങ്കിലും...

ആ കൊച്ചുമിടുക്കനൊരു കൈകൊടുക്കട്ടെ.. ഇങ്ങോട്ടൊന്നു മാറിനിന്നേ..

ഏറനാടന്‍ said...

പാര കൊണ്ടിനി ജീവിക്കാന്‍ പറ്റാതായല്ലോ ഈശ്വരാ.. ഇനി J.C.B - 'ജോറായി.കോരാം.ബാരാം' വണ്ടിയുമായി ഞാന്‍ പുറപ്പെട്ടു. അവിടെതന്നെ നില്‍. ഇപ്പ നിരപ്പാക്കിതരാം.

"ട്‌ര്‍ര്‍ര്‍ ഗ്‌ര്‍ര്‍ ബ്‌ര്‍ര്‍ പോം പോം"

SAJAN | സാജന്‍ said...

സിജുവേ എന്താ ഇത് കഥയില്‍ ചോദ്യമില്ലെന്നറിഞ്ഞുകൂടെ..?
അപ്പൊ എന്തായി അച്ചനും മോനൂടെ കൂടി അമ്മയൊരു വഴിക്കാക്കിഅല്ലേ!!

Sul | സുല്‍ said...

അമീര്‍ഖാന്റെ മീശക്കു പോലുമില്ല അമ്മയുടെ മുടി എന്നാണോ ഉദ്യേശിച്ചത്.

ഗള്‍ഫ് ഗേറ്റ് തന്നെ ശരണം നിമിഷേ...

-സുല്‍

G.manu said...

കാര്‍കൂന്തല്‍ കുറുകൂന്തല്‍ ആവുന്നതിലും നല്ലത്‌ മുറുകൂന്തല്‍ മുറിയാത്തകൂന്തല്‍തന്നെ.. :)

നിമിഷ::Nimisha said...

ചേച്ചിയമ്മ : അതേ അതേ...(ചേച്ചിയമ്മയ്ക്ക് സ്വാഗതം)

മനു : നന്ദി, കൈ ഞാന്‍ വൈകിട്ട് വീട്ടില്‍ ചെന്ന് കൊടുക്കാം :)

ഏറനാടാ : എന്താത് ബ്ലോഗാക്രമണമോ? ഞാന്‍ ബൂലോഗ കോടതി കേസ് കൊടുക്കും ട്ടൊ :)

സാജന്‍ : ഇതിപ്പൊ ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കാകും ന്നാ തോന്നണെ:)

സുല്‍ :അപ്പൊ ഗള്‍ഫ് ഗേറ്റിന്നാണല്ലേ സുല്ലിന്റ്റെ മുടി? ഉം..ഉം.. മനസ്സിലായി :)

G. MANU : എല്ലാരും കൂടി എന്നെ കൊന്ന് കൊല വിളിയ്ക്കാന്‍ തന്നെ പുറപ്പെട്ടിരുയ്ക്കുവാ അല്ലേ? :)

ബിരിയാണിക്കുട്ടി said...

അതെനിക്കിഷ്ടപ്പെട്ടു. :)

എന്റെ വക ഒരു ഫ്രണ്ട്ഷിപ്പ് ബാന്‍ഡ് കെട്ടിക്കൊടുക്കണേ ആ ഡയലോഗിന്റെ ഉടമയ്ക്ക്. :)

Pramod.KM said...

ഭാഗ്യം തന്നെ...‘മീശ വെക്കേണ്ട കാര്യമൊന്നുമില്ല, സല്‍മാന്‍ ഖാനെപ്പോലെ ഉണ്ട്’ എന്നു പറഞ്ഞില്ലല്ലോ..;);)

മഴത്തുള്ളി said...

നിമിഷ,

എന്നിട്ട് മുടിയും വെട്ടി മീശയും വെച്ചോ :)

സുല്ലിന് ഏറനാടന്‍ തന്റെ തേങ്ങ അടിച്ചുമാറ്റിയതിന്റെ ദേഷ്യമായിരിക്കും.

സുല്ല് ഗള്‍ഫ് ‘ഗേറ്റ്‘ വരെയേ പോയിട്ടുള്ളൂ, അകത്തു കയറിയിട്ടേയില്ല ;)

ഓ.ടോ : ഇവിടെയും വേര്‍ഡ്വേരി :(

തമനു said...

മുടിയെന്ന്‌ കേട്ട് ഒരു ‘നൊസ്റ്റാള്‍ജിക് ‘ ഫീലിംഗ്‌സുമായി ഓടി വന്നതാ..

മുടി പൊഴിയുന്നതിലൊന്നും കാര്യമില്ലെന്നേ ... ബൂലോഗത്തു തന്നെ കണ്ടില്ലേ .. മുടി ഇല്ലാത്തവര്‍ക്കാ സൌന്ദര്യോം, ഗ്ലാമറും കൂടുതല്‍ ..

കുറിപ്പ്‌ കൊള്ളാംട്ടാ...

sandoz said...

ഈ ചാത്തനെ കുപ്പീലാക്കേണ്ടി വരൂന്നാ തോന്നണേ.......

നിമിഷേ.....പയ്യന്‍ കൊള്ളാട്ടോ.....നല്ല ടൈമിംഗ്‌ ഹ്യൂമര്‍......


wordveri-tkdbbkxw
ഇത്രേം അക്ഷരം ഒരുമിച്ച്‌ ഞാന്‍ സ്കൂളിലും കൂടി എഴുതീട്ടില്ലാ.....

സതീശ് മാക്കോത്ത് | sathees makkoth said...

നിമിഷേ പയ്യന്‍സിന് നല്ല ഭാവിയുണ്ട്.

മുടിയില്ലാത്ത സുന്ദര(രി)ന്മാരുടെ ക്ലബ്ബ് ഉണ്ടാക്കാന്‍ പരിപാടിയുണ്ടോ തമനൂ?

Dinkan-ഡിങ്കന്‍ said...

ഡിങ്കനിഷ്ടായി ഈ “മുടി”ഞ്ഞ കഥ.

ഓഫ്.ടോ
പിന്നെ ചെക്കന്‍ സാ‍ന്‍ഡൊസിനെ പോലെ ആവണതിലും നല്ലത് ഇപ്പോഴേ തല്ലികൊല്ലാണ്. എന്തിനാ ആ പണി നാട്ടുകാര്‍ക്ക് കൊടുക്കണത്.

കുറുമാന്‍ said...

തമനുവിന്റെ കമന്റുകണ്ടാ ഞാന്‍ ഓടി വന്നത്.....മുടി.......ഇരുണ്ട ഇടതൂര്‍ന്ന മുടി....മനസ്സ് പിന്നിലേക്കോടി....അല്ല പാഞ്ഞു...ഒരു ചെറുപ്പക്കാരന്‍ - സായിബാബയുടെ പോലെ തലമുടി (അത്രേമില്ല, അല്പം കുറച്ചോ).... മനസ്സ് വീണ്ടും മുന്നിലേക്കോടി....നടന്നു പോകുകയായിരുന്ന എന്റെ തലയില്‍ തട്ടി ഗ്ലെയറടിച്ച് ഒരു പോലീസുവണ്ടി ഏക്സിടന്റായ കഥ ഓര്‍മ്മ വന്നില്ല.......അപ്പോ ഒന്നാലോചിച്ചു നോക്കി....,കൊള്ളാം.....കമ്പ്ലീറ്റ് ഓഫ് ടോപ്പിക്ക്.....നിമിഷേ മേപ്പ് (ദുഫായിടെ)

Inji Pennu said...

ഹ്ഹ്ഹ്ഹ്ഹ്..ഇതു എനിക്കിഷ്ടപ്പെട്ടു.ഹ്ഹ്ഹ്!

നിമിഷ::Nimisha said...

ബിരിയാണിക്കുട്ടി : ബീക്കുട്ടിയ്ക്ക് സ്വാഗതം. പിന്നെന്താ അവനൊരു ഗേള്‍ഫ്രണ്ട് കൂടുന്നതില്‍ അവനേയ്ക്കാള്‍ സന്തോഷം എനിയ്ക്കാ :)

പ്രമോദ് കെ : സല്‍മാന്‍ ന്ന് മാത്രം പറയരുത്, ഞാന്‍ ഐഷുവിനെപ്പോലെ കണ്ണുരുട്ടും :)

മഴത്തുള്ളി : ങ്ങടെ വീട്ടില് സ്ത്രീ സംഖ്യാക്കുറവ് (3:1) ആയത് കൊണ്ട് ഞാന്‍ മുടിയും വെട്ടീല്ലാ മീശേം വെച്ചില്ല. ഭൂരിപക്ഷം നോക്കിയപ്പോ പുറത്താക്കലിന് സാധ്യത ഉണ്ട് :)

തമനു : സ്വാഗതം, “മുടി ഇല്ലാത്തവര്‍ക്കാ സൌന്ദര്യോം, ഗ്ലാമറും കൂടുതല്‍ ..“ ഉവ്വ് ഉവ്വ്..ഫോട്ടോം കണ്ടപ്പോ ക്കെ മനസ്സിലായി.:)

സാന്റോസ് : അതിപ്പൊ മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും... ന്നൊന്നും ഞാന്‍ പറയില്ലാട്ടോ :)

സതീശ് : സ്വാഗതം, ക്ലബ്ബിലെ ഭാവി മെമ്പര്‍ ആകാനാണോ :)

ഡിങ്കന്‍ : സ്വഗതം! ഡിങ്കന്‍, ചാത്തന്‍...ഇവരൊക്കെ ഈ സാന്റോസിനെ തല്ലിക്കൊല്ലാന്‍ എന്തേ നടക്കണേ? :)

കുറുമാന്‍ : തലയില്‍ തട്ടി ഗ്ലെയറടിച്ച് ഒരു പോലീസുവണ്ടി ഏക്സിടന്റായി!!!ഹെന്മ്മൊ കുറുമാന്‍ ജി നമിച്ചു :)അപ്പൊ എനിക്കും കഥയെഴുതാനുള്ള ഭാവി തെളിയുവാ തലേക്കൂ‍ടെ അല്ലേ? :)

ഇഞ്ചിപ്പെണ്ണേ : ഈശ്വരാ‍ എന്റെ മാനസ ഗുരു ദേ ഇവിടെ. എങ്ങനെയാന്നറിയാമോ? ഗുരോ, അങ്ങിട്ട മുന്തിരിക്കൊത്തിന്റെ റെസിപ്പി കണ്ട് പഠിച്ച് അത് ഉണ്ടാക്കി ഞാന്‍ കുറേ നാള്‍ കൂട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ ഷൈന്‍ ചെയ്തു :) പിന്നേ...ആ പ്രൊഫൈല്‍ ഫോട്ടൊ എനിയ്ക്ക് ഒത്തിരി ഇഷ്ടാണ്‍് കേട്ടോ :)

കുട്ടന്മേനൊന്‍::KM said...

നിമിഷെ, കുറിപ്പ് കൊള്ളാലോ. കൊച്ചുമിടുക്കന് ഏതായാലും കമന്റടിയില്‍ നല്ല ഫാവി കാണാനുണ്ട് ട്ടോ :)

ദൃശ്യന്‍ | Drishyan said...

:-)

ചുള്ളന്റെ ലോകം said...

ഞാന്‍ ഒരു കൊല്ലം കാരനാണേ
കൊല്ലത്തും ഇതുപോലുള്ളതും ഉണ്ടല്ലേ , ഹും കൊള്ളാാം

Beena said...

ennittu mudi vettiyo?

:: niKk | നിക്ക് :: said...

വെട്ടണ്ട വെട്ടണ്ടാട്ടോ...!!!

നിമിഷ::Nimisha said...

കുട്ടന്മേനൊന്‍ : മാഷേ അവന്‍ കമന്റടിച്ചാല്‍ അവസാനം സമധാനം ഞാന്‍ പറയേണ്ടി വരും:)

ദൃശ്യന്‍ : :)സ്വാഗതം

ചുള്ളന്റെ ലോകം: സ്വാഗതം :)

ബീന : ഇല്ല :)സ്വാഗതം

നിക്ക് : ഇല്ലേ വെട്ടില്ലേ :) സ്വാഗതം