Tuesday, April 10, 2007

മഴ

ആകാശത്തു കാര്‍മേഘങ്ങള്‍ കുസൃതി കാട്ടി തിക്കിത്തിരക്കുന്നു. ........
എപ്പോള്‍ വെണമെങ്ങിലും പൊട്ടിവീഴാവുന്ന ഒരു മുത്തുമാല കോര്‍ക്കുന്നു.....
കരുമാടിക്കുട്ടന്മാര്‍ ദുന്ദുഭി മുഴക്കുന്നു ........
കല്യാണിക്കുട്ടിയുടെ പാദസ്വരം തിളങ്ങുന്നു.........
കുപ്പിവളകള്‍ കിലുക്കി ഇളം തെന്നല്‍ വീശുന്നു ..........
മുത്താകെ ചിതറുമ്പോള്‍ മനമാകെ നനയുന്നു...........

18 comments:

നിമിഷ::Nimisha said...

രണ്ട്‌ ദിവസമായി കുവൈറ്റില്‍ കണ്ണാരം പൊത്തിക്കളിയ്കുന്ന മഴത്തുള്ളികളെ കണ്ടപ്പോള്‍ തോന്നിയത്‌...

മനോജ് കുമാർ വട്ടക്കാട്ട് said...

മുറ്റത്ത്‌ ഉണക്കാനിട്ട അടയ്ക്ക ഒന്ന് വാരി വച്ചേയ്ക്കൂ :)

നിമിഷ::Nimisha said...

പടിപ്പുര : അടയ്ക്ക ഒക്കെ വാരി വെക്കാം ഈ മണിക്കുട്ടിയെ ഒന്നഴിച്ചു തൊഴുത്തില്‍ കെട്ടാമോ? :)

ആഷ | Asha said...

ഞാന്‍ മണിക്കുട്ടിയെ അഴിച്ചു കെട്ടിയേക്കാട്ടോ.
വേഗം അടയ്ക്കാ വാ‍രി വെച്ചിട്ടു അയയിലെ തുണികൂടെ എടുത്തിട്ടു ഓടിപോന്നോള്ളൂ.

ആഷ | Asha said...

നിമിഷ,
എന്തു വേണേലും വിളിച്ചോളൂട്ടോ ചേച്ചിന്നോ അമ്മായീന്നോ അമ്മൂമ്മേന്നോ ഇഷ്ടമുള്ള എന്തും വിളിച്ചോളൂ ഒരു വിരോധോമില്ല. :)

qw_er_ty

Anonymous said...

അപ്പോ ഉണക്കാനിട്ടിരിക്കുന്ന കൊപ്രാതേങ്ങ ആഷ വന്ന് വാര്വോ???

നിമിഷ::Nimisha said...

ആഷേച്ചി : അയ്യോ അത് ഞാ‍ന്‍ മറന്നു! ഒക്കെ നനഞ്ഞു കാണും ഈശ്വരാ
ആ രണ്ടാമത്തെ കമന്റ് ഒത്തിരി ഇഷ്ടായി ട്ടോ :)

കാളിയന്‍ : ആ‍ഷച്ചേച്ചി അടയ്ക്കാ വാരാന്‍ പോയതല്ലേ കാളിയാ? ഇനിപ്പൊ കൊപ്രേം ആ പാവത്തിനെ കൊണ്ട് തന്നെ വാരിക്കുകാന്ന് വെച്ചാല്‍ കഷ്ടം തന്നെ! വെറുതെ നില്‍ക്കുവല്ലേ, ഈ കാളിയനെന്താ അതൊന്ന് വാരിയാ? :)

വിനോജ് | Vinoj said...

എല്ലാവരും പറഞ്ഞു പറഞ്ഞു നിന്നോ..., വല്ലോം ചെയ്യണമെങ്കില്‍ എന്റെ കൈ തന്നെ വേണം...

സുല്‍ |Sul said...

ആരും ബഹളം വെക്കല്ലേ. അവര്‍ക്കും വേണ്ടെ ഒന്ന് മഴകൊള്ളുക. അവരുടെ ആഗ്രഹം ആരും അറിയാതെ പോകുവതെന്തെ? ഞാന്‍ ഈ മുറ്റത്തിറങ്ങി നില്‍ക്കാം. ഒന്നു നന്നായി നനയട്ടെ. തണുകട്ടെ.

-സുല്‍

അഭയാര്‍ത്ഥി said...

പെയ്യട്ടെ മഴ പെയ്യട്ടെ
ദും ദും ദും ദുന്ദുബി നാദം നാദം നാദം
മഴക്കാലമേഘം വന്ന്‌ ഉഞ്ഞാലാട്ടിയത്‌
വാര്‍മഴവില്ലെ
മഴയെത്തും മുമ്പെ
കാര്‍ മേഘ വര്‍ണന്റെ മാറില്‍ മാലകള്‍ ഗോപികമാര്‍
കുടയോളം ഭൂമി കുടത്തോളം കുളിര്‌
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു.

ഇനി ബാക്കി ആരെങ്കിലും ഫില്ല് ചെയ്യു.


മഴ എന്ന്‌ കേള്‍ക്കുമ്പോള്‍ മനസ്സൊരു മേഘമായ്‌
അബ്ബാസിയയിലും അല്‍ ഖഫ്ജിയിലും ആകാശത്തും
ആരണ്യ നിവാസിലും ആരാരും കാണാത്തിടങ്ങളിലും
പെയ്തിറങ്ങാന്‍ ദാഹിച്ച്‌ ഋണ വൈദ്യുതിയുമായി
അങ്ങിനെ അലയുന്നു.

നിമിഷ::Nimisha said...

വിനോജ് : :) അപ്പൊ ഒക്കെ തൂത്തു വാര്യോ? സ്വാഗതം ഇവിടേയ്ക്ക്

സുല്‍ : മഴയും നനഞ്ഞിട്ട് അവസാനം ചുക്കുകാപ്പി വേണം, വിക്സെവിടെ വെച്ചു, തുമ്മീട്ട് വയ്യാന്നൊക്കെ പറഞ്ഞ് വന്നാലേ അമ്മേടെ കയ്യിന്നു നല്ല തല്ലും കൂടി കിട്ടും കേട്ടോ :)

ഗന്ധര്‍വ്വന്‍ : ഇതാര് ഗാന ഗന്ധര്‍വ്വനോ?:) സ്വാഗതം ഇവിടേയ്ക്ക്

ഏറനാടന്‍ said...

ഇവിടെയാദ്യവരവാണ്‌. എമറാത്തിലും മഴയെത്താന്‍ പ്രത്യേകിച്ചൊരു സമയമൊന്നുമില്ലാതായിട്ടുണ്ട്‌. മഴ പെയ്യാനൊരു നിമിഷം മതി. ചുട്ടുപൊള്ളുന്ന ഭൂമിക്കൊരു ആശ്വാസമായ്‌ മഴയെത്തുവാന്‍ ഏതു നിമിഷവും പ്രതീക്ഷിക്കാം.

ശാലിനി said...

കണ്ണാ‍രം പൊത്തികളി ഇപ്പോഴും തുടരുകയാണല്ലേ, ഇന്ന് കണ്ണുപൊത്തികളയുന്ന പൊടിക്കാറ്റും.

ഇന്നാണ് ഈ ബ്ലോഗ് കണ്ടത്, പോസ്റ്റുകള്‍ ഓരോന്നായി വായിക്കുന്നു.

manu said...

hy.... oru mazhananaja sugham...good

manu said...

ariyam.....annorikkal, chempilakalil paytha avasanathulliyum, ninte hrithaya rakthamayirunnu...
pranayathinte kodum choodil, vattivarandathu.. ninte mathram hrithayamayirunnu....... ninte mathram.......
ankilum aakakiyamante vathil padikkal nee aarethiranjinnu peythirangi.....???!!!!!
manu_kmp@yahoo.com
kuwait

നിമിഷ::Nimisha said...

ഇത്തിരിവെട്ടം: :) സ്വാഗതം

ഏറനാടന്‍ : ഏയ്, ഇതിപ്പൊ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടാമത്തെ വരവാണ് :)

ശാലിനി : ഹേ! അപ്പൊ ഇവിടെയൊക്കെ തന്നെയുണ്ടല്ലേ? നന്നായി, എന്നോടൊപ്പം ഈ പൊടിക്കാറ്റ് ‘ആസ്വദിയ്ക്കാന്‍’ ഒരാള്‍ കൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍ ഒരു സന്തോഷം! :)സ്വാഗതം.

മനു : നന്ദി, സ്വാഗതം

asdfasdf asfdasdf said...

ഇന്നും പൊടിക്കാറ്റ് തന്നെ. കാലത്ത് ഉരുണ്ടുകൂടിയ മേഘങ്ങള്‍ കണ്ടപ്പോള്‍ പെയ്യുമെന്നു കരുതിയത് വെറുതെ.
നിമിഷ സ്വപ്നങ്ങള്‍ നന്നായിട്ടുണ്ട് .

നിമിഷ::Nimisha said...

കുട്ടന്‍ ‍മേനോന്‍: രാവിലെ ആ പൊടിക്കാറ്റ് കണ്ടപ്പോള്‍ തോന്നിയ സങ്കടത്തിന് കയ്യും കണക്കുമില്ല മേനോന്‍ ജി :(