Thursday, March 22, 2007

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ......

ആര്‍ക്കാണ്‌ കാത്തിരുപ്പിന്റെ നോവ്‌ അധികം അനുഭവപ്പെടുന്നത്‌?
10 മാസം കാത്തിരിക്കുന്ന അമ്മക്കോ അതോ പ്രസവ മുറിയുടെ വാതിക്കല്‍ 10 മണിക്കൂര്‍ കാത്തിരിക്കുന്ന അച്ഛനോ?

ആര്‍ക്കാണ്‌ ക്ഷമ അധികം ഉള്ളത്‌?
അമ്മയെ വധിച്ച പിതാവിനോട്‌ ക്ഷമിക്കുന്ന മകനോ അതൊ മകളുടെ ജീവന്‍ എടുത്ത മരുമകനോട്‌ ക്ഷമിക്കുന്ന അച്ഛനോ?

ആരുടെ ത്യാഗത്തിനാണ്‌ അധികം വില?
സിന്ദൂരം മാഞ്ഞ ഒരമ്മയുടെ സ്വന്തം കുട്ടികള്‍ക്കു വേണ്ടി ഏകാകിനിയായി ജീവിക്കാനുള്ള തീരുമാനത്തിനോ അതോ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള കുട്ടികള്‍ക്കു വേണ്ടി മാതൃത്വം വേണ്ടെന്ന് വെച്ച ഒരു ഭാര്യയുടെ തീരുമാനത്തിനോ?

13 comments:

Nimisha said...

ബന്ധങ്ങളെ അളക്കാന്‍ സ്നേഹം എന്നൊരൊറ്റ അളവുകോല്‍ മാത്രം എല്ലാവരും ഉപയോഗിച്ചാല്‍ ഒരു പക്ഷെ ഉത്തരം കിട്ടിയേക്കാവുന്ന കുറേ ചോദ്യങ്ങള്‍........

sandoz said...

ആദ്യ പോസ്റ്റ്‌ തന്നെ ഞെരിപ്പ്‌ ചിന്തകള്‍ ആണല്ലോ.......ഇതാരും കണ്ടില്ലേ ആവോ.....

[ഇപ്പഴും 'ബ്ലൂലോഗം' എഫക്ടില്‍ തന്നെയാണോ]

സു | Su said...

അച്ചന്‍ അല്ല അച്ഛന്‍ ആണ്.

qw_er_ty

Moorthy said...

ഉത്തരം ഇല്ലെങ്കിലും ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടു..

എല്ലാവിധ ആശംസകളും നേരുന്നു..

പടിപ്പുര said...

ശരിയാണ്‌. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തന്നെ!

കരീം മാഷ്‌ said...

ഒരു ജന്മം കുടുംബത്തിനായി നുകം ചുമക്കുന്ന ഗൃഹനാഥനാണേറ്റം ക്ഷമയെന്ന് ഞാന്‍ പറയുന്നു.

മഴത്തുള്ളി said...

എനിക്കറിയില്ല, നിമിഷ തന്നെ പറയൂ :)

പിന്നെ ആദ്യം തന്നെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എന്നു കൊടുത്തതു നന്നായി. അല്ലെങ്കില്‍ എന്റെ തലയില്‍ നിന്നും പുക വന്നേനെ ;) എന്റെ ഭാഗ്യം.

ചിത്രകാരന്‍ said...

ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന താങ്കളുടെ മനസ്സില്‍ തന്നെ ഉത്തരങ്ങളുണ്ട്‌. ആ ഉത്തരങ്ങളില്‍ നിന്നുമാണ്‌ ചോദ്യങ്ങള്‍ ഉല്‍ഭവിച്ചിരിക്കുക.
ഉത്തരങ്ങള്‍ ശരിയാണോ എന്നതാണ്‌ അറിയേണ്ടതെങ്കില്‍ ഉത്തരങ്ങള്‍ തന്നെ പ്രകാശിപ്പിക്കുക.
സസ്നേഹം,
ഒരു സഹോദരന്‍.

ദില്‍ബാസുരന്‍ said...

മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യമായിരുന്നു നല്ലത്.

ആര്‍ക്കാണ് ക്ഷമ കൂടുതല്‍?
1)ചാപ്പല്‍
2)ഏ.കെ.ആന്റണി
3)ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍
4)രണ്ടാനമ്മ

ആരാണ് ഭയങ്കരമായ ത്യാഗം ചെയ്തത്?
1)ഇന്‍സമാം ഉള്‍ ഹഖ്
2)വി.എസ്.അച്യുതാനന്ദന്‍
3)ടീംകോ (ദുബായ്)
4)ഗൃഹനാഥനായ അഛന്‍

ഈ ടൈപ്പാണ് സൌകര്യം. :-)

Nimisha said...

Sandoz : ഏയ്‌ ഞാന്‍ ഇങ്ങനെ ചുമ്മാ.....:)
പിന്നെ ഈ ആദ്യത്തെ കണ്മണി എന്നൊക്കെ പറയില്ലേ സാന്‍ഡോസേ അതു പോലെ ആദ്യത്തെ തെറ്റിനോടും ഒരു സ്നേഹം :) അതാ തിരുത്താഞ്ഞെ.....

സൂവേച്ചി: സൂവേച്ചി!!ചേച്ചിയെ ഇവിടെ കണ്ടപ്പോള്‍ ടിവിയിലെ പരസ്യത്തില്‍ പറയുന്ന പോലെ സന്തോഷം കൊണ്ടെനിക്കു ഇരിക്കാന്‍ വയ്യേ!! നന്ദി വന്നതിനും കമന്റിനും, തെറ്റ്‌ തിരുത്തിയിട്ടുണ്ട്‌:)

പടിപ്പുര : ഉത്തരം മുട്ടിയോ?:)

കരീം മാഷ്‌ : ആഹാ മാഷ്‌ ചോദ്യപ്പേപ്പര്‍ തന്നെ മാറ്റിയോ?:) സ്വാഗതം ഇവിടേയ്ക്ക്‌ :)

മഴത്തുള്ളി : എനിക്കും അറിയില്ല:). (മഴത്തുള്ളി എന്നു കണ്ടപ്പോഴേ ഒരു സന്തോഷം, കുവൈത്തിലെ മഴ ഒരു സുഖോം ഇല്ലാത്തതാ അതുകൊണ്ടാണേ). നന്ദി :)

ചിത്രകാരന്‍: ആ ഉത്തരങ്ങള്‍ വീണ്ടും പുതിയ ഉത്തരമില്ലാ ചോദ്യങ്ങളിലേക്കു നയിയ്ക്കാനാണെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ഇല്ലാ എന്നു നടിക്കുന്നതല്ലേ നല്ലത്‌ സഹോദരാ? നന്ദി! ആ വാക്കുകള്‍ക്കും അതെഴുതാന്‍ തോന്നിയ മനസ്സിനും:)

ദില്‍ബാസുരന്‍ : ഹി ഹി ഹി എനിക്കു ചിരി പൊട്ടി വരണു. അതു കലക്കീട്ടുണ്ട്‌ ട്ടോ മാഷേ :)സ്വാഗതം ഇവിടേയ്ക്ക്‌..

അപ്പു said...

Welcome Nimisha.

I think the answer of first question is "Mother". and the rest is also "Mother" even though you did not menion her name there.

ശ്രീ(sobhin) said...

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍‌ തന്നെ!

ആഷ said...

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായാണല്ലോ :)

മലയാളത്തില്‍ എഴുതുന്ന സ്ഥിതിക്ക് ബ്ലോഗിന്റെ പേരു കൂടെ മലയാളത്തില്‍ ആക്കുന്ന കാര്യമൊന്നു ചിന്തിച്ചു കൂടേ?
എങ്കില്‍ ഈ ബ്ലോഗ്‌റോളില്‍ ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു.