Tuesday, May 22, 2007

നന്മയുടെ വെണ്‍നിലാവ്

ഞാന്‍ പറയുന്നതൊന്ന് വിശ്വസിക്കൂ പ്ലീസ്‌, എനിയ്ക്ക്‌ ഇതു വരെ ബില്ല് മാറിക്കിട്ടിയില്ല, കിട്ടിയാലുടന്‍ നിങ്ങളുടെ പൈസ തിരിച്ച്‌ തരാം, ഉറപ്പ്‌.

നിങ്ങളിത്‌ പറയാന്‍ തുടങ്ങീട്ട്‌ നാള്‍ കൊറെ ആയി, എനിക്കെന്റെ പൈസ കിട്ടണം ഇപ്പൊ തന്നെ. ഞാന്‍ ജോലി ചെയ്തതിന്റെ കൂലിയാ, വെറുതേ ചോദിക്കുന്നതൊന്നുമല്ലല്ലോ?

പുറത്തെ മുറിയില്‍ ബക്കറിന്റെ ശബ്ദം ഉയര്‍ന്ന് കേട്ടപ്പോള്‍ സുനിതയുടെ ഉള്ളൊന്ന് പിടച്ചു. ഈശ്വരാ എന്തൊക്കെയാണോ ഇനി നടയ്ക്കാന്‍ പോകുന്നെ. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ആരിഫിനെ സൂപ്പര്‍വൈസറായും ബക്കറടക്കം മറ്റ്‌ എഴ്‌ പണിക്കാരെയും കൂട്ടി അനില്‍ ആ കോണ്ട്രാക്റ്റ്‌ വര്‍ക്ക്‌ ഏറ്റെടുത്തപ്പോള്‍ ഇനിയെങ്കിലും ഈ കടങ്ങളൊക്കെ തീര്‍ത്തിട്ട്‌ സമാധാനമായി ജീവിയ്ക്കാം എന്നൊരു പ്രതീക്ഷ ആയിരുന്നു.കമ്പനിയില്‍ നിന്ന് ലീവ്‌ എടുത്തായിരുന്നു അനില്‍ പുറത്തെ പണി ഏറ്റെടുത്തത്‌. മാനേജ്‌മന്റ്‌ അറിഞ്ഞാല്‍ ജോലി പോകും എന്നറിഞ്ഞിട്ടും ആ തീക്കളി കളിച്ചത്‌ കടം കൊണ്ട്‌ നില്‍ക്കള്ളി ഇല്ലാതായത്‌ കൊണ്ടു മാത്രം ആയിരുന്നു. പക്ഷെ കണക്ക്‌ കൂട്ടലുകളൊക്കെ പിഴച്ചു. ആദ്യത്തെ ബില്ല് മാറിക്കിട്ടിയെങ്കിലും രണ്ടാമത്തേത്‌ മാറാന്‍ ചെന്നപ്പോളൊക്കെ കമ്പനി മാനേജര്‍ ഓരോ ഒഴിവ്‌ കഴിവുകള്‍ പറഞ്ഞ്‌ അനിലിനെ മടക്കി അയച്ചു. മറ്റൊരു കമ്പനിയിലെ വര്‍ക്ക്‌ പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന അനിലിന്‌ ഒരിയ്ക്കലും നിയമപരമായി അയാളെ എതിര്‍ക്കാന്‍ കഴിയില്ലാ എന്നറിഞ്ഞ്‌ ചതിയ്ക്കുകയായിരുന്നു അയാള്‍.കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഇപ്പോഴുള്ള കടങ്ങള്‍ തന്നെ തീര്‍ക്കാന്‍ കഴിയാതെ വീര്‍പ്പ്‌മുട്ടിക്കൊണ്ടിരുന്ന അനിലിന്‌ താങ്ങാനാവാത്തതായിന്നു ആ ചതി. ആദ്യമൊക്കെ സാരമില്ല പൈസ ഉള്ളപ്പോള്‍ തന്നാല്‍ മതി എന്നാശ്വസിപ്പിച്ച ആരിഫടയ്ക്കമുള്ള ജോലിയ്ക്കാര്‍ ഇപ്പോള്‍ അനിലിനോട്‌ കയര്‍ത്ത്‌ സംസാരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല, അന്യനാട്ടില്‍ അവര്‍ കൊടുംവെയിലത്തു കഷ്ടപ്പെട്ട്‌ ജോലി ചെയ്തതിന്റെ കൂലിയല്ലേ?

സുനിത കുഞ്ഞിനെ എടുത്ത്‌ പുറത്തെ മുറിയിലേയ്ക്ക്‌ നടന്നു.....

നിങ്ങള്‍ മര്യാദയ്ക്ക്‌ പൈസ എടുയ്ക്കുന്നുണ്ടോ? ബക്കര്‍ ദേഷ്യം കൊണ്ട്‌ വിറയ്ക്കുകയായിരുന്നു.

അനില്‍ വാതിലിന്റെ പകുതി മറവില്‍ നില്‍ക്കുന്ന സുനിതയെ നോക്കി.ആ കണ്ണുകളില്‍ സങ്കടവും നിസ്സഹായതയും അപമാനവും ഒക്കെ ഒരൊറ്റ നിമിഷത്തില്‍ മിന്നി മറയുന്നത്‌ സുനിത നിറകണ്ണുകളോടെ കണ്ടു. പെട്ടന്ന് അനില്‍ കയ്യില്‍ കിടന്ന മോതിരം ഊരി ബക്കറിന്റെ കയ്യില്‍ വെച്ചു, നിങ്ങളിതു വെച്ചോളു എന്റെ കയ്യില്‍ ഇതേ ഉള്ളിപ്പോള്‍. ബക്കറിന്റെ മുഖത്ത്‌ സന്തോഷം മിന്നിമറഞ്ഞു അയാള്‍ അത്‌ വാങ്ങി പോക്കറ്റില്‍ ഇട്ടു കൊണ്ടു ആരിഫിനോട്‌ പറഞ്ഞു ഞാന്‍ എന്റെ പൈസ വാങ്ങി ഇനി നിങ്ങളുടെ പൈസ, അതു നിങ്ങളായി നിങ്ങളുടെ പാടായി.

ഇതാ നിങ്ങളായിട്ട്‌ ഇനി വിഷമിക്കേണ്ട...ഇതും കൂടി കൊണ്ട്‌ പൊയ്ക്കൊള്ളു...സുനിത മാല ഊരി ആരിഫിന്‌ നീട്ടി...

പെങ്ങളേ...എന്താ ഈ കാണിക്കുന്നത്‌....നിങ്ങള്‍ അത്‌ കഴുത്തിലിട്‌ ...വാ ബക്കറേ ഇറങ്ങാം....ആരിഫ്‌ ബക്കറിനെയും വിളിച്ച്‌ പുറത്തേയ്ക്ക്‌ നടന്നു...

സുനിത തുണി കഴുകികൊണ്ടിരുന്നപ്പോഴായിരുന്നു കാളിംഗ്‌ ബെല്‍ ശബ്ദിച്ചത്‌..അനില്‍ വരാന്‍ സമയം ആയില്ല...മാത്രമല്ല അനിലിന്റെ കയ്യില്‍ താക്കോലും ഉണ്ട്‌ .ആരായാരിയ്ക്കൂം ഈ സമയത്ത്‌? ഇട്ടിരുന്ന ഗൗണില്‍ തന്നെ കൈ തുടച്ച്‌ സുനിത വാതിലില്‍ പതിച്ചിരിയ്ക്കുന്ന ലെന്‍സിലൂടെ നോക്കി. ആരിഫ്‌! കൂടെ ഒരാളും ഉണ്ട്‌. ഈശ്വരാ എന്താണാവോ ഇയാള്‍ ഈ സമയത്ത്‌? തുറക്കണോ വേണ്ടായോ എന്നാലോചിച്ച്‌ നിന്നപ്പോഴേക്കും അടുത്ത ബെല്‍ കേട്ടു. തുറന്നില്ലെങ്കില്‍ അകത്തെ മുറിയില്‍ നിന്നും റൂം മേറ്റ്‌ ഇറങ്ങി വരും. എന്തായാലും തുറക്കുക തന്നെ.
അനിലേട്ടന്‍ വന്നില്ലല്ലോ ...സുനിത വാതിലില്‍ പകുതി മറഞ്ഞ്‌ നിന്ന് പറഞ്ഞു.

കൊച്ചേ ഞങ്ങള്‍ നിങ്ങളെ കാണാന്‍ വന്നതാണ്‌ ആരിഫിനോടൊപ്പമുള്ള മധ്യവയസ്കന്‍ പറഞ്ഞു

എന്നെയോ?

അതേ.. അകത്തേയ്ക്ക്‌ വരാമോ?

വരൂ.. സുനിത തെല്ലൊരു ജാള്യതയോടെ സൈഡിലേയ്ക്‌ മാറി.

കുടിയ്ക്കാന്‍...
ഒന്നും വേണ്ടാ നിങ്ങള്‍ ഇരിയ്ക്കിന്‍..

എന്റെ പേര്‌ അബു, ഞാന്‍ ബക്കറിന്റെ കൊച്ചാപ്പയാണ്‌ ഇത്‌ തിരികെ തരാന്‍ വന്നതാ പിന്നെ നിങ്ങളോട്‌ ഒന്ന് സംസാരിയ്ക്കാനും....

അബുക്ക നിവര്‍ത്തിയ കൈയ്യില്‍ 'സുനിത' എന്നെഴുതിയ അനിലിന്റെ മോതിരം!സുനിത ഒന്നും മനസ്സിലാകാതെ അയാളെ മിഴിച്ചു നോക്കി.

അവന്‍ ചെറിയ പയ്യനാ, കല്യാണം കഴിഞ്ഞിട്ടില്ല അത്‌ കൊണ്ട്‌ അവനിത്‌ വെറും ഒരു മോതിരം മാത്രമാണ്‌. പക്ഷെ എനിയ്ക്കറിയാം ഇതിന്റെ വില.ഇന്നലെ ആരിഫ്‌ വന്ന് പറഞ്ഞപ്പോഴാ ഞാന്‍ എല്ലാം അറിഞ്ഞത്‌..ഞാന്‍ അല്ലാതെ വേറെ ആര്‌ പറഞ്ഞാലും അവന്‍ കേല്‍ക്കൂല്ലാന്ന് ആരിഫിന്‌ അറിയാം. പിന്നെ നിങ്ങളുടെ അച്ചന്റെ പ്രായം എനിക്കുള്ളോണ്ട്‌ പറയുവാ ഒന്നും തോന്നരുത്‌...ഇന്നലെ മോള്‍ ചെയ്തത്‌ വല്യ ഒരു തെറ്റാ .ഇത്‌ താലിമാലയാണ്‌ ഒരിയ്ക്കലും അതിങ്ങനെ ഊരി അന്യന്‌ നീട്ടരുത്‌...ഇനി ചെയ്യുമോ?

സുനിത മുഖം കുനിച്ചു അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പെങ്ങളേ എനിയ്ക്ക്‌ വല്യ വിഷമമായി ഇന്നലെ. താലിമാല ഊരി വാങ്ങാന്‍ അത്രയ്ക്ക്‌ മനസ്സാക്ഷി ഇല്ലാത്തോരാ ഞങ്ങളെന്ന് നിങ്ങള്‍ കരുതിയല്ലൊ.. അത്‌ ബക്കര്‍ മോതിരം വാങ്ങിയത്‌ കൊണ്ടല്ലേ? അവനത്രയ്ക്ക്‌ അറിയില്ല ഇതൊന്നും.അതാ ഞാന്‍ അബുക്കയൊട്‌ പോയി പറഞ്ഞെ..

വിഷമിയ്ക്കേണ്ടാ....ബക്കറിന്റെ പൈസ ഞാന്‍ കൊടുത്തു. എന്റെ നമ്പര്‍ എഴുതിയെടുത്തോളൂ... കടമൊക്കെ തീര്‍ന്നിട്ട്‌ പൈസ ഉണ്ടാകുമ്പോ വിളിച്ചാ മതിയെന്ന് അനിലിനോട്‌ പറഞ്ഞേരെ...അബുക്ക ആശ്വസിപ്പിച്ചു...

സുനിത അബുക്കയുടെ നമ്പര്‍ കുറിച്ചെടുത്തു..

എന്നാ ഞങ്ങള്‍ ഇറങ്ങട്ടേ...അബുക്കയുടെ മുഖത്ത്‌ വെണ്‍നിലാവ്‌ പോലെ ചിരി..അത്‌ ആരിഫിലേയ്ക്കും നിറഞ്ഞു ....സുനിതയുടെ കണ്ണുകളില്‍ നന്ദിയുടെ കണ്ണുനീര്‍പ്പൂക്കളും.....

29 comments:

നിമിഷ::Nimisha said...

അബൂക്കയുടെ ഇമ്മിണി ബല്യ മനസ്സ് :)

കുട്ടിച്ചാത്തന്‍ said...
This comment has been removed by the author.
Areekkodan | അരീക്കോടന്‍ said...

ishtaayi

നിമിഷ::Nimisha said...

കുട്ടിചാത്താ : ആദ്യായിട്ടാ ചാത്തന്മാര്‍ക്കും നല്ല മന‍സ്സുണ്ടെന്ന് മനസ്സിലായെ :) ഇന്നലെ പോസ്റ്റ് ചെയ്യുന്നേന് മുന്‍പ് വായിച്ച് നോക്കിയില്ല,തെറ്റ് തിരുത്തിയിട്ടുണ്ട് കേട്ടോ.നന്ദി അത് അറിയിച്ചതിന്. ഹ്മ്മ്.. ഇനി ചാത്തനേറാകാം :)

അരീക്കോടന്‍ : സന്തോഷം:)

കുട്ടിച്ചാത്തന്‍ said...

എറിയണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്...:)

എന്നാ ചെയ്യാനാ...

”അനിതയുടെ ഉള്ളൊന്ന് പിടച്ചു.“
“സുനിത കുഞ്ഞിനെ എടുത്ത്‌ പുറത്തെ മുറിയിലേയ്ക്ക്‌ നടന്നു”

നല്ല കലക്കന്‍ പേരുകള്‍!!!!

മൊത്തം വായിച്ചു വൃത്തിയാക്കീലെങ്കില്‍ ചൂരലു ചാത്തനിപ്പോ എണ്ണേലിടും...:)

നിമിഷ::Nimisha said...

കുട്ടിചാത്താ : എന്നെ അങ്ങ് കൊല്ല് :) ഏത് നിമിഷത്തിലാണോ നിമിഷയ്ക്ക് കഥ എഴുതാന്‍ തോന്നിയേ :) ...ചൂരലോ?..ഈശ്വരാ...ഇനി ചാത്തന്മാറ്രെ പ്രസാദിപ്പിയ്ക്കാതെ കഥ എഴുതില്ല ഇത് സത്യം സത്യം സത്യം....:)

...പാപ്പരാസി... said...

ഇപ്പോ മനസിലായില്ലേ ചാത്തന്മാരിലും നല്ലോരുണ്ടെന്ന്..പിന്നെ ഇപ്പോ നമ്മള്‍ മൂന്നാളെ അറിഞ്ഞിട്ടുള്ളൂ മറ്റുള്ളോര്‌ വന്ന് ഈ കമന്റ്സ്‌ വായിച്ചാ പോരെ പൂരത്തിന്‌..അപ്പളേയ്‌ മായ്ച്ചാട്ടേ മായ്ച്ചാട്ടേ രണ്ടാള്‍ടെ കമന്റ്സും..എന്റെ കമന്റ്‌ ഇങ്ങനെ കിടന്നാല്‍ ആര്‍ക്കെങ്കിലും എന്തേലും മനസ്സിലാവോ ഉവ്വോ ????.ചാത്താ ഇങ്ങന്ത്തെ കുട്ട്യോള്‍നെ നല്ല ചൂരല്‍ കഷായങ്ങട്‌ പ്രയോഗിക്ക്യന്നെ അല്ലാണ്ടേന്താ...ഞാന്‍ ഓടിയേയ്‌ യ്‌ യ്‌ യ്‌

മുസ്തഫ|musthapha said...

നിമിഷ വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റ്.

‘...മറ്റൊരു കമ്പനിയിലെ വര്‍ക്ക്‌ പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന അനിലിന്‌ ഒരിയ്ക്കലും നിയമപരമായി അയാളെ എതിര്‍ക്കാന്‍ കഴിയില്ലാ എന്നറിഞ്ഞ്‌ ചതിയ്ക്കുകയായിരുന്നു അയാള്‍...’

അനിലിന് എനിക്കറിയാമായിരുന്ന, എന്‍റെ തൊട്ടപ്പുറത്തുള്ള കട്ടിലില്‍ കിടന്നിരുന്ന കോശിച്ചായന്‍റെ മുഖം. ഓരോ പറ്റിക്കപ്പെടലുകള്‍ക്ക് മുന്നിലും തനിക്കര്‍ഹമായതായിരിക്കില്ല അതെന്ന് സമാധാനിച്ച കോശിച്ചായന്‍... പക്ഷെ, ഇന്ന് കോശിച്ചായന്‍റെ മുഖം എല്ലാവരുടേയും ഓര്‍മ്മകളില്‍ മാത്രം!

വല്യമ്മായി said...

പത്ത് കൊല്ലത്തെ പ്രവാസത്തിനിടയില്‍ ഇതുപോലെ ഒരു പാട് മനുഷ്യരെ കണ്ടിട്ടുണ്ട്.കഥ നന്നായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഹോ ആശ്വാസായി.. ഇനി പറയാം നല്ല കഥ..(വായിലെ വെള്ളം വറ്റി, വേറൊന്നും പറയാന്‍ തോന്നണില്ലാ..)

മോളില്‍ എഴുതി വച്ചതൊക്കെ ബക്കറ്റും വെള്ളോം കൊണ്ട് കഴുകിക്കളയു(ഇല്ലെങ്കില്‍ വൈകീട്ട് ചാത്തന്‍ തന്നെ കഴുകാം)

ഓടോ: ആ മോതിരം അനിലുള്ളപ്പോള്‍ കൊണ്ടുത്തരാന്‍ പറ.. ഇപ്പോ വാങ്ങണ്ടാ..പ്രശ്നാവും.(99%)

ഗുപ്തന്‍ said...

നന്മയുടെ നുറുങ്ങുള്ള കഥ. നന്നായി നിമിഷ. അഭിനന്ദനങ്ങള്‍


ഓഫ്: ബാച്ചികളുടെ മാനം കാക്കാന്‍ ഒരു ചാത്തനെങ്കിലും ഉണ്ടല്ലോ ഈശ്വരാ !!!

അപ്പൂസ് said...

ഇതു നന്നായി.
ലോകത്തില്‍ പലപ്പോഴും കാണാന്‍ കഴിയാത്ത ഈ നിലാവു കഥയിലെങ്കിലും നിറഞ്ഞൊഴുകട്ടെ.

നിമിഷ::Nimisha said...

പാ‍പ്പരാസി: ഈശ്വരാ..ഞാന്‍ ഒരു തെറ്റ് ചെയ്തത് ‘പാപ്പരാസി‘കള്‍ വരെ അറിഞ്ഞോ! :) സ്വാഗതം. ഇതു പിന്നെ നമ്മുടെ “മൈ ഡിയര്‍ കുട്ടിചാത്തന്‍“ മോഡല്‍ ചാത്തന്‍ അല്ലേ? ലുട്ടാപ്പി അല്ല അതാ :) സാരമില്ല അതൊക്കെ അവിടെ തന്നെ കിടന്നോട്ടെ...

അഗ്രജാ : നന്ദി, അനിലിനെയും കോശിച്ചായനെയും പോലെ കുറെ സാധു ജന്മങ്ങള്‍ എരിഞ്ഞൊടുങ്ങുന്നുണ്ട് നമുക്ക് ചുറ്റും..പലപ്പോഴും നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിയാ‍റുള്ളു..

വല്യമ്മായി : ഇതും പ്രവാസത്തിനിടയില്‍ വീണുകിട്ടിയ കഥയിലെ കാര്യം.

കുട്ടിചാത്താ : ആ കുന്തം എടുത്ത് സൈഡിലോട്ട് വെച്ചിട്ട് ഇരിയ്യ്ക്ക്...ഇത്തിരി നാരങ്ങാവെള്ളം തരാം തൊണ്ട നനയ്ക്കാന്‍ :) ബക്കറ്റും വെള്ളവും ഒന്നും വേണ്ടാ...തെറ്റ് തിരുത്താനുള്ളതല്ലേ? മായ്ച്ച് കളഞ്ഞാല്‍ തെറ്റ് ചെയ്തിട്ടേ ഇല്ല എന്ന് അഹങ്കാരം വരും.അല്ലേ?
പാവം അബൂക്ക മോതിരം കൊണ്ട് തന്നതും പോരാ ഇനി 99% ഉം പറഞ്ഞ് ആളെ കോടതി കയറ്റാനാ ഭാവം? അടി!!!

മനു : നന്ദി, കഥ ഇഷ്ടായതില്‍ സന്തോഷം :)

അപ്പൂസ് : പലപ്പോഴും ഈ നിലാവിനെ നമ്മള്‍ നമ്മുടെ ലോകത്ത് മാത്രം ഒതൂയ്ക്കി വെയ്ക്കാന്‍ ശ്രമിയ്ക്കുന്നു അതാണ് ഇതിനെ മറ്റുള്ളവരിലേയ്ക്ക് ഒഴുകുന്നതില്‍ നിന്നും തടയുന്നതും, അല്ലേ?

സു | Su said...

നന്നായിട്ടുണ്ട്.

ഒരുപാട് അക്ഷരത്തെറ്റുണ്ട്. വിരോധമില്ലെങ്കില്‍ തിരുത്തുക.

qw_er_ty

:: niKk | നിക്ക് :: said...

കൊള്ളാംസ് :)

നിരവധി അക്ഷരത്തെറ്റുകള്‍ കണ്ടു. അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.

മഴത്തുള്ളി said...

നിമിഷ,

ഇന്നലെ മോള്‍ ചെയ്തത്‌ വല്യ ഒരു തെറ്റാ .ഇത്‌ താലിമാലയാണ്‌ ഒരിയ്ക്കലും അതിങ്ങനെ ഊരി അന്യന്‌ നീട്ടരുത്‌...ഇനി ചെയ്യുമോ?

ഈ വരികള്‍ വളരെ ഹൃദയസ്പര്‍ശിയായിരിക്കുന്നു.

നിമിഷ::Nimisha said...

സൂച്ചേച്ചി : നന്ദി, ഒരു വിരോധവും ഇല്ല :) മനസ്സിലായതൊക്കെ തിരുത്തി. ഇനി എന്തെങ്കിലും ബാക്കി ഉണ്ടെങ്കില്‍ ചേച്ചി തന്നെ പറഞ്ഞു തരൂ...തിരുത്താം.

നിക്ക് : നന്ദീസ് :) ഞാനും മലയാളവും തമ്മില്‍ കുറേ അവധിക്കാല ബന്ദ്ധമേ ഉള്ളു നിക്ക് ക്ഷമിയ്ക്കൂ ഇനി ശ്രദ്ധിയ്ക്കാം.

മഴത്തുള്ളി : മഴത്തുള്ളിയുടെ കമന്റ്റും :)

അനു said...

സന്തോഷം കൊണ്ട് എന്‍റെ കണ്ണും ഒരു നിമിഷത്തേക്കൊന്ന് നിറഞ്ഞൊ എന്ന് എനിക്കും സംശയം നിമിഷാ..........

കുറുമാന്‍ said...

നല്ല കഥ നിമിഷ. ഇഷ്ടായി. മനസ്സിലെ നന്മകള്‍ നഷ്ടപെടാത്ത ആരിഫും,അബുക്കയും ഈ ലോകത്ത് ഒരുപാടുണ്ടായിരുന്നെങ്കില്‍ ലോകത്തിന്റെ ഛായ തന്നെ മാറിമറിഞ്ഞേനെ.

സാല്‍ജോҐsaljo said...

എവിടെയോ ഒരു വിങ്ങല്‍..

അവസാനം എവിടെയോ ഒരപൂര്‍ണത പോലെ.. രണ്ടു വരികൂടി ആവമായിരുന്നു..

ഇഷ്ടമായി..

neermathalam said...

:)

Sha : said...

നന്നായിട്ടുണ്ട്...........

asdfasdf asfdasdf said...

കഥ ഇഷ്ടായി.. ഇനിയും എഴുതൂ..

ഗിരീഷ്‌ എ എസ്‌ said...

നല്ല മനസുള്ള അബുക്ക്കയെ ഒരുപാടിഷ്ടമായി...കത്തുന്ന ചൂടിനെ നിസാഹയതയോടെ നേരിടുന്ന പ്രവാസിയുടെ ഹൃദയതുടിപ്പുകള്‍ പറിച്ചുവെച്ച പോലെ തോന്നി...
ഇനിയും എഴുതുക..
അഭിനന്ദനങ്ങള്‍...

നിമിഷ::Nimisha said...

അനു : നന്ദി, അയ്യോ അബൂക്ക അനുവിനെ‍ കരയിച്ചോ? സ്വാഗതം :)

കുറുമാന്‍ ജി : നന്ദി, അതെ ഈ ലോകത്ത് കുറെയേറെ അബൂക്കമാരെ വേണം ഇനിയും..

സാല്‍ജൊ ജോസഫ് : ഉവ്വൊ? ഞാന്‍ എഴുത്തില്‍ പിശുക്കിയായത് കൊണ്ടാവാം :) സ്വാഗതം

നീര്‍മാതളം : സ്വാഗതം :)

ഷാ : നന്ദി, സ്വാഗതം :)

കുട്ടന്മേനോന്‍ : നന്ദി മേനോന്‍ ജി :)

ദ്രൌപതി വര്‍മ്മ : സ്വാഗതം ദ്രൌപതി, നന്ദി, ആ ഹൃദയതുടിപ്പുകള്‍ അടുത്തറിഞ്ഞതിന് .

അപ്പു ആദ്യാക്ഷരി said...

നിമിഷേ..വൈകിപ്പോയി ഈ പോസ്റ്റ് വായിക്കാന്‍.
നന്നായി എഴുതിയിരിക്കുന്നു. സുമനസ്സുകള്‍ക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവും.

അജി said...

നന്മ

നിമിഷ::Nimisha said...

അപ്പു : സാരമില്ല വെകിയെങ്കിലും വന്നല്ലോ :)
അജി : അജിയ്ക്ക് സ്വാഗതം.

ശാലിനി said...

നിമിഷേ എനിക്കുമറിയാം ഒരു അനിലിനേയും സുനിതയേയും. പക്ഷേ കുട്ടികള്‍ അല്‍പ്പം മുതിര്‍ന്നവരാണെന്നു മാത്രം. ഇങ്ങോട്ടുകിട്ടാനുള്ള കാശിന് വിളിക്കുമ്പോള്‍ പറയുന്ന പല അവധികളും കഴിഞ്ഞു, ഇനി വിളിക്കുന്നില്ല എന്നു തീരുമാനിച്ചു ഇതു വായിച്ചിട്ട്.

ഈ വേര്‍ഡ്വെരി മാറ്റൂ.