Tuesday, June 5, 2007

കുസ്രുതിക്കുട്ടന് ആറാം ജന്മദിനാശംസകള്‍!


ഇന്ന് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞു അവന്‍ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നിട്ട്, എപ്പോഴും കലപില വര്‍ത്തമാനം പറയുന്ന, എന്റെ കണ്ണൊന്ന് തെറ്റിയാല്‍ കര്‍ട്ടനില്‍ തൂങ്ങി സ്പൈഡര്‍മാനെ അനുകരിയ്ക്കുന്ന, അനിയന്‍ വാവയെ സ്നേഹിച്ച്, തല്ലു കൂടി, പിന്നെ ഇരട്ടി തല്ല് തിരിച്ച് വാങ്ങുന്ന, വൈകിട്ട് അമ്മയെ കാണുമ്പോള്‍ പരാതിപ്പെട്ടി തുറക്കുന്ന, പഠിച്ച് വല്യ ആളായി ജോലി കിട്ടുമ്പോള്‍ അമ്മയ്ക്ക് ഡൈമണ്ട് കമ്മലും പട്ടുസാരിയും അച്ചന് പാന്റും ഷര്‍ട്ടും അനിയന്‍ വാവയ്ക് സൈക്കിളും പിന്നെ അവന് ഒരു സ്കേറ്റിങ്ങ് ഷൂവും വാങ്ങുമെന്ന് സ്വപ്നം കാണുന്ന, ഇത്തിരി കുശുമ്പും ഒത്തിരി സ്നേഹവുമായി വീട് മാത്രമല്ല ഞങ്ങളുടെ കുഞ്ഞ് ലോകത്താകെ നിറഞ്ഞ് നില്‍ക്കുന്ന പ്രണദ്.

അമ്മയുടെയും അച്ചന്റെയും അനിയന്‍ വാവയുടെയും കുസ്രുതിക്കുട്ടന് ആറാം ജന്മദിനാശംസകള്‍!

25 comments:

നിമിഷ::Nimisha said...

അമ്മയുടെയും അച്ചന്റെയും അനിയന്‍ വാവയുടെയും കുസ്രുതിക്കുട്ടന് ആറാം ജന്മദിനാശംസകള്‍!

വല്യമ്മായി said...

പ്രണദ്,ഒരു പാട് സ്വപ്നം കണ്ട് അതൊക്കെ സാക്ഷാല്‍കരിക്കാനും കഴിയട്ടെ, ആശംസകളോടെ ,പ്രാര്‍‌ത്ഥനകളോടെ
തറവാടി മാമ,വല്യമ്മായി,പച്ചാന,ആജു

സാജന്‍| SAJAN said...

പ്രണദ് വാവക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍.. അവന്റെ സ്വപ്നങ്ങളെല്ലാം കാലാനുഗതമായി പൂവണിയട്ടെ!!
അവന്‍ അമ്മക്കും അച്ചനും കുഞ്ഞാവക്കും ഒത്തിരി നന്മയും സ്നേഹവും എന്നും നല്‍കട്ടെ!!!

കുട്ടിച്ചാത്തന്‍ said...

പ്രണദ് നു(ഭാവി അമീര്‍ ഖാന്‍ & സാന്‍ഡോക്കൊരു(കമന്റിലു മാത്രേ) എതിരാളി എന്ന നിലകളില്‍ പ്രശസ്തനാവാന്‍ പോണ)ജന്മദിനാശംസകള്‍..
അവന്റെ ഇത്രേം വിശേഷങ്ങളെഴുതീട്ട്.. കാണാന്‍ കൊതിയാവുന്നുണ്ട് ട്ടാ..

കരീം മാഷ്‌ said...

കേക്കിന്റെ ഫോട്ടോ വേണ്ടാ!
കുസൃതിക്കുട്ടന്റെ ഫോട്ടോ മതി.
അഞ്ചാം വയസ്സിലെ കൊഞ്ചിപ്പിറന്നാളിനാശംസകള്‍

ഉണ്ണിക്കുട്ടന്‍ said...

പ്രണദ് കുട്ടനു ഒരായിരം .. പോട്ടെ.. ഒരു ലക്ഷം ജന്മദിനാശംസകള്‍ !!

നിമിഷേ പ്രണദിന്റെ ഒരു ഫോട്ടോ ആവാരുന്നൂ..

സുല്‍ |Sul said...

പ്രണദ് കുട്ടനു ജന്മദിനാശംസകള്‍!!!
-സുല്‍

...പാപ്പരാസി... said...

എന്റെ വക പിറന്നാള്‍ സമ്മാനം,ദാ..പിടിച്ചോ പ്രണദേ,ഒരു ചക്കരയുമ്മ...

Siju | സിജു said...

പിറന്നാളിനു സ്പെഷല്‍ ചിക്കനാണോ..

ബിജുരാജ്‌ said...

ഇത്തിരി സ്വപ്ന്ങളിലും ഒത്തിരി സ്നേഹം നിറച്ച കുട്ടന് പിറന്നാള്‍ ആശംസകള്‍...
പിന്നേ ഡയമന്ണ്ട് കമ്മലെല്ലാം സോപ്പാണ് കേട്ടോ..

നിമിഷ::Nimisha said...

വല്യമ്മായി : ആശംസകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ഒരു പാട് നന്ദി :)

സാജന്‍ : നന്ദി സാജന്‍ :)

കുട്ടിചാത്തന്‍ : “സാന്‍ഡോക്കൊരു(കമന്റിലു മാത്രേ) എതിരാളി“ സാന്റോസ് കേള്‍ക്കേണ്ടാട്ടോ :) ആള്‍ ഉടനെ നാട്ടിലേയ്ക്ക് വരും, അപ്പോള്‍ കണ്ടാല്‍ മതിയോ? :)

കരീം മാഷ് : നന്ദി :)പടം ഇടാം മാഷേ

ഉണ്ണിക്കുട്ടന്‍ : ഒരു ലക്ഷം നന്ദി അവ്ന്റെ വക :)ഫോട്ടോ ഇടാം :)

സുല്‍ : നന്ദി സുല്‍

പാപ്പരാസി : സമ്മാനം പ്രണദ് കൈപ്പറ്റിയിരിയ്ക്കുന്നു.

സിജു : പിറന്നാളിന് സ്പെഷ്യല്‍ പായസം :)

ബിജുരാജ് : അതേ അതേ സോപ്പാണ്:)ആശംസകള്‍ക്ക് നന്ദി.

മുസ്തഫ|musthapha said...

"...പഠിച്ച് വല്യ ആളായി ജോലി കിട്ടുമ്പോള്‍ അമ്മയ്ക്ക് ഡൈമണ്ട് കമ്മലും പട്ടുസാരിയും അച്ചന് പാന്റും ഷര്‍ട്ടും അനിയന്‍ വാവയ്ക് സൈക്കിളും പിന്നെ അവന് ഒരു സ്കേറ്റിങ്ങ് ഷൂവും വാങ്ങുമെന്ന്..."

ഇവിടെ ഒരാള്‍ കുറച്ച് കൂടെ സൌകര്യപ്രദമായിട്ടാണ് ചിന്തിക്കുന്നത് ‘പാച്ചു സ്കൂളീ പോയി ശമ്പളം വാങ്ങീട്ട്...’ ആണ് ഇതൊക്കെ വാങ്ങിത്തരാന്ന് പറയുന്നത് :)

പ്രണദ് കുട്ടന്, ഒത്തിരി സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍... മോന്‍ മിടുക്കനായ് വളരട്ടെ :)

നിമിഷ::Nimisha said...

അഗ്രജാ : “പാച്ചു സ്കൂളീ പോയി ശമ്പളം വാങ്ങീട്ട്... “ചിരിച്ചു മിടുക്കിയുടെ വര്‍ത്താനം കേട്ടിട്ട്. പ്രാര്‍ത്ഥനയ്ക്ക് നന്ദി :)

Satheesh said...

ഒരായിരം പിറന്നാളാശംസകള്‍..

ഗിരീഷ്‌ എ എസ്‌ said...

പ്രണദിന്‌ ജന്മദിനാശംസകള്‍
കുട്ടന്റെ ആഗ്രഹങ്ങളെല്ലാം സാക്ഷാത്ക്കരിക്കെട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു...

മഴത്തുള്ളി said...

നിമിഷ,

പ്രണദിനെ എന്റെ വക ജന്മദിനാശംസകള്‍ അറിയിക്കൂ.

Kiranz..!! said...

പിറന്നാള്‍ക്കാരന്‍ പ്രണദിന്റെ പടമെവിടെ ?

qw_er_ty

:: niKk | നിക്ക് :: said...

ബിലേറ്റഡ് ആശംസകള്‍ :)

ഏറനാടന്‍ said...

:)

മനോജ് കാട്ടാമ്പള്ളി said...

best wishes

ഉപാസന || Upasana said...

എന്ത ഇപ്പോള്‍ കാണാത്തെ
:)
ഉപാസന

ആഷ | Asha said...

എവിടെയാ നിമിഷേ?
കാണാനേ ഇല്ലല്ലോ.
ഞാന്‍ ഇടയ്ക്കൊക്കെ ഓര്‍ക്കാറുണ്ട്.
സുഖായിരിക്കുന്നെന്ന് കരുതുന്നു

G.MANU said...

aasamsakal

മുഹമ്മദ് ശിഹാബ് said...

നിമിഷ,

പ്രണദിനെ എന്റെ വക ജന്മദിനാശംസകള്‍ അറിയിക്കൂ.

മഴത്തുള്ളികള്‍ said...

കുറെ ആയല്ലോ നിമിഷയെ കണ്ടിട്ട്,
പുതിയ പോസ്റ്റുകളൊന്നുമില്ലേ?