Wednesday, May 30, 2007

പരിഭവങ്ങള്‍...

കണ്ണുണ്ട്....എന്നിട്ടും എന്തേ കാണാത്തെ? അതോ കണ്ടില്ലെന്ന് നടിയ്ക്കുവാണോ?
കാതുണ്ട്...എന്നിട്ടും എന്തേ കേള്‍ക്കാത്തെ? അതോ കേട്ടില്ലെന്ന് നടിയ്ക്കുവാണോ?
എനിക്കിന്ന് പിണങ്ങാന്‍ തോന്നുന്നു...ആ ഓടക്കുഴലിനും മയില്‍പ്പീലിത്തുണ്ടിനും മാറ്റാന്‍ പറ്റില്ലാ എന്റെ തോന്നലിനെ ഇന്ന്..... പക്ഷേ എന്നില്‍ വേരാര്‍ന്നു പോയ നിന്നിലുള്ള വിശ്വാസം എന്നെ തോല്‍പ്പിക്കുന്നു .....മനസ്സിന്റെ അകത്തളത്തില്‍ ഒരു കുഞ്ഞു പ്രതീക്ഷ ചിലങ്ക കെട്ടുന്നു...... പരീക്ഷണങ്ങളുടെ ഇടവഴിയില്‍ ഞാന്‍ കാലിടറി വീഴുമ്പോള്‍, നീട്ടുമോ ആ കൈവിരല്‍ത്തുമ്പ് ഒരു താങ്ങിനായി എന്നത്തേയും പോലെ?

26 comments:

നിമിഷ::Nimisha said...

ഞാനും എന്റെ കൃഷ്ണനും, പിന്നെ കുറെ പരിഭവങ്ങളും....

...പാപ്പരാസി... said...

ഏയ്‌..ഏയ്‌..എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്‌.ചിലപ്പ്പ്പോ എല്ലാ ദൈവങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ്‌.ഒരോരോ പരീക്ഷണങ്ങള്‍ തന്ന് ഇങ്ങനെ....അതിലൊക്കെ വിജയിക്കുന്നവരെയാത്രെ ദൈവത്തിന്‌ ഇഷ്ടവും..നല്ലതു വരട്ടെ ആഗ്രഹിക്കുന്നതൊക്കെ അതുപോലെയാവട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

ശ്രീ said...

പരീക്ഷണങ്ങളില്‍‌ തളരാതെ മുന്നേറുക....
അല്ലാതെന്താ പറയ്കാ.......

നിമിഷ::Nimisha said...

പാപ്പരാസി : ഏയ് ഒന്നുമില്ല..വെറുതേ :) അപ്പൊ പരീക്ഷണങ്ങളില്‍ തോറ്റ് പോകുന്നവരെ ദൈവത്തിന് ഇഷ്ടാവില്ലേ? പ്രാര്‍ത്ഥനയ്ക്ക് നന്ദി.

ശ്രീ : ഞാനും അങ്ങനെ ആഗ്രഹിക്കുന്നു.

വല്യമ്മായി said...

കൈവിരല്‍തുമ്പ് എന്നും ഉണ്ടാകും.നമ്മള്‍ ദൈവത്തെ മറക്കുമ്പോഴും ദൈവം നമ്മളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയുക.

സു | Su said...

വീഴുമ്പോ, സ്വന്തമായിട്ടുള്ള രണ്ട് കൈയും കുത്തി എണീക്കുകയാവും നല്ലത്. ;) ആ വിരല്‍ത്തുമ്പില്‍, അനേകം കൈകള്‍ പിടിച്ചിട്ടുള്ളതുകൊണ്ട്, അത് നീട്ടാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

Sul | സുല്‍ said...

നിമിഷേ
നല്ല നിമിഷങ്ങള്‍
പ്രാര്‍ത്ഥനയുടെ നിമിഷങ്ങള്‍...

“നിമിഷേ ഡോണ്ട് വറി
ബെറ്റര്‍ ലക് നെക്സ്റ്റ് ടൈം “
എന്നു പറയാരുന്നില്ലെ സു
-സുല്‍

ഉണ്ണിക്കുട്ടന്‍ said...
This comment has been removed by the author.
ഉണ്ണിക്കുട്ടന്‍ said...

ഡിലിറ്റ് ചെയ്തു...വേഡു വേരി മാറ്റിയാലേ ഞാന്‍ അഭിപ്രായം പറയൂ..

എബി said...

നിമിഷേ, വീഴുന്നതിനു മുന്‍പേ ആ കൈവരല്‍ത്തുമ്പ് നീട്ടിയിരിക്കും, നമ്മളൊന്നു പിടിക്കയേ വേണ്ടൂ...

അഗ്രജന്‍ said...

പരമാവധി വീഴാതിരിക്കാന്‍ സൂക്ഷിച്ച് നടക്കൂ, എന്നിട്ടും വീഴുന്നെങ്കില്‍ ധൈര്യായിട്ട് വീണോളൂ, പിടിക്കാന്‍ ആ വിരല്‍ തുമ്പ് അവിടെ കാണും!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ആ “ഓടക്കുഴലും മയില്‍പ്പീലിത്തുണ്ടും“ ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ കമന്റിട്ടേനെ

“ഹേ മനുഷ്യാ നിന്ന് ചിരിക്കുന്നോ ആള്‍ക്കാരു കാണുന്നൂന്നെ, എന്റെ കൈ ഒന്ന് പിടിച്ച് എണീപ്പിക്കുന്നുണ്ടോ?$#^#@^#$ ഇല്ലേലിന്ന് അത്താഴമില്ല ഓര്‍ത്തോ”

നിമിഷ::Nimisha said...

വല്യമ്മായി : അതെ നമുക്ക് മറക്കാന്‍ വളരെ എളുപ്പം ദൈവത്തിനങ്ങനെയല്ലല്ലോ :)

സു : ശ്ശോ! ഇവിടെ കടന്നല്‍ കുത്തിയ പോലെ മുഖവും വീര്‍പ്പിച്ചിരുന്ന എന്നെ ഈ സൂച്ചേച്ചി ചിരിപ്പിച്ചു :)

സുല്‍ : പ്രാര്‍ത്ഥിയ്ക്കാന്‍ പലപ്പോഴും നാം മറക്കുന്നു,പരാതി പറയലല്ലേ എപ്പോഴും, അല്ലേ?

ഉണ്ണിക്കുട്ടാ : വേണ്ടായിരുന്നു, ഇത്രേം കഷടപ്പെട്ട് “പണ്ട് എഴുതിയ കവിത“ ഓര്‍ത്തെടുത്ത് കമന്റായി എഴുതീട്ട് ഡിലീറ്റിയത് ഒട്ടും ശരിയായില്ലാ ട്ടോ ഉണ്ണിക്കുട്ടാ :) ഇല്ലില്ലാ വേലി ഞാന്‍ മാറ്റില്ലാ :)

എബി : സ്വാഗതം എബി, അതേ അതാണ് എന്റെയും പ്രതീക്ഷ :)

അഗ്രജന്‍ : എന്തേ വീഴുന്നത് വരെ നോക്കിയിരിക്കുന്നേന്നാ എന്റെ പരാതി അഗ്രജാ :)

കുട്ടിചാത്താ : ഒരിക്കെ ഞാന്‍ വീണതാ വീണപ്പോ “ആ മനുഷ്യന്‍” ചിരിച്ച് മറിഞ്ഞിട്ടായാലും ഇത് പോലെ ഭീഷണിപ്പെടുത്താതെ തന്നെ കൈ തന്നിട്ടുണ്ട്, അത് കൊണ്ട് അങ്ങനെ പറയില്ലാട്ടൊ :)

ഏറനാടന്‍ said...

ചിന്തോദ്ധീപകമീ വരികള്‍.. ഒരു ഗസലിന്‍ ഈരടികളും അനുബന്ധമായി പാടട്ടേ അല്ല കുറിച്ചോട്ടെ:

പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ..

ആഷ | Asha said...

എന്താ ഇവിടെ കടന്നലു കുത്തീന്നോ മുഖം വീര്‍ത്തുന്നോ ഒക്കെ കേട്ടല്ലോ
ഞാന്‍ ചാത്തനും അഗ്രജനും തന്ന ടിപ്സ് ഫ്രീയായി തരാം
ഉള്ളി മുറിച്ച് കുത്തിയിടത്തിട്ട് ഉരയ്ക്കുക. അല്ലേ കാച്ചിലിന്റെ ഇലയിടുത്ത് തേക്കുക ഇതു രണ്ടും പറ്റിയില്ലേ ചൊറിഞ്ഞനത്തിന്റെ ഇല അരച്ചു പുരട്ടുക. അവസാനത്തേതാണ് വളരെ ഇഫക്ടീവ്.


ആ പരാതിയും പരിഭവവുമൊക്കെ ദൂരെ കളഞ്ഞു സന്തോഷമായിരിക്കന്നേ :)

മുസാഫിര്‍ said...

പ്രതീക്ഷയുടെ കൈവിരല്‍ തുമ്പിലെ പിടി വിടാതിരിക്കുക പിന്നെയെല്ലാം പിറകെ വരും !

സതീശ് മാക്കോത്ത് | sathees makkoth said...

പരിഭവങ്ങള്‍ ഭേഷായി.

നിമിഷ::Nimisha said...

ഏറനാടാ : നല്ല വരികള്‍:)

ആഷ : ആഷൂ, ഇവിടെ കാച്ചിലിന്റെ ഇലയെടുത്ത് തേക്കാനും ചൊറിഞ്ഞനത്തിന്റെ ഇല അരച്ചു പുരട്ടാനും ഒരു മാര്‍ഗ്ഗവും കാണുന്നില്ലാ, ഇനിപ്പൊ ഉള്ളിയെങ്കില്‍ ഉള്ളി, അത് തന്നെ അരച്ച് പുരട്ടാം :)
ആ കമന്റ് വായിച്ചെപ്പിന്നെ എപ്പൊ ചിരിച്ചെന്ന് ചോദിച്ചാ മതി :)

മുസാഫിര്‍ : നന്ദി, അതാണല്ലോ നമ്മുടെയൊക്കെ പ്രതീക്ഷ :)

സതീശ് മാക്കോത്ത് : നന്ദി :)

അപ്പു said...
This comment has been removed by the author.
അപ്പു said...

നിമിഷേ...
പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നിമിഷ തറയിക്കൂടി നടക്കുകയാണെങ്കിലല്ലേ വീഴുന്ന പ്രശ്നമുദിക്കുന്നുള്ളൂ. പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ദൈവം നിമിഷയെ അദ്ദേഹത്തിന്റെ കൈകളില്‍ എടുത്തിരിക്കുകയാണെങ്കിലോ? പിന്നെങ്ങനെ വീഴും??

SAJAN | സാജന്‍ said...

എനിക്ക് വയ്യാ ദേ അപ്പു ബുജിയായി:):)
നിമിഷാ നല്ല സംശയം.. പക്ഷേ കഴിഞ്ഞനാളുകളില്‍ നീട്ടിയ കൈവിരല്‍ത്തുമ്പ് ഇനിയും ഉണ്ടാവുമെന്നാശിക്കൂ
xiemkini - word veri
ദൈവമേ എന്തിനീ പരീക്ഷണം?
ഒരു കമന്റിതിനിട്ടു എന്ന തെറ്റല്ലേ ഞാന്‍ ചെയ്തുള്ളൂ

നിമിഷ::Nimisha said...

അപ്പു : അപ്പൂസ്, ഇനിയിപ്പൊ ഞാന്‍ എന്താ പറയുക? :)

സാജന്‍ : ഹ ഹ word veriയുടെ പരീക്ഷണങ്ങള്‍ അല്ലേ സാജാ? :)

draupathivarma said...

ഒരുപാടിഷ്ടമായി..
ഇടക്കു ഞാനും ഇതുപോലെ കണ്ണനോട്‌ പരിഭവങ്ങള്‍ പറയാറുണ്ട്‌..
അവനാള്‌ ഭയങ്കരനാ..ട്ടോ
ഇല്ലെങ്കില്‍ ഇമ്മാതിരി പരീക്ഷിക്കുമോ...
നല്ല വരികള്‍

പ്രിയംവദ said...

പോട്ടെന്നെ..പാവം ..ഭയങ്കര ബിസി അല്ലെ വീട്ടിലെ 1608 പ്രശ്നങ്ങള്‍ തീര്‍ത്തിട്ടുവേണം നാട്ടുകാരുടെ കാര്യം നോക്കാന്‍ ...പിന്നെ എന്തേ വീഴുന്നത് വരെ നോക്കിയിരിക്കുന്നേന്നാ ? വാഗ്ജ്യോതിര്‍മയി പറയുന്നതൊന്നു വായിച്ചോളു..

qw_er_ty

നിമിഷ::Nimisha said...

ദ്രൌപതി വര്‍മ്മ : അതേ അതേ..ആള്‍ ഭയങ്കരന്‍ തന്നെ :)

പ്രിയംവദ: ആ പേര് പ്രിയംവദയ്ക്ക് യോജിച്ചത് തന്നെ :) കമന്റ് വായിച്ച് പാ‍വം കണ്ണന്റെ അവസ്ത്ഥ ഓര്‍ത്ത് ചിരിച്ച് പോയി ട്ടോ.
“വാഗ്ജ്യോതിര്‍മയി പറയുന്നതൊന്നു വായിച്ചോളു..“
എവിടെ ആ കമന്റ്? എനിയ്ക്കൊന്നും കാണാന്‍ പറ്റുന്നില്ലല്ലോ, ഇനി ഇതും കണ്ണന്റെ മായ ആണോ :)

S.Harilal said...

കണ്ണന്റെ കണ്ണിലും കണ്ണുനീര്‍‌വന്നപ്പോള്‍‌ കണ്ണു തുടച്ച യശോദയാം നിമിഷേ
കണ്ണന്‍‌നിങ്ക്കുണ്ടു പ്രണദെന്ന രൂപത്തിലെന്നും‌കളിക്കാന്‍‌ പിന്ണങ്ങാനിണങ്ങാന്‍‌
അല്ലവനിനി ബലരാമനാണെങ്കിലുണ്ടല്ലോ വാവ അനുജന്‍‌ ഗോപാലനായ്.