Thursday, March 22, 2007

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ......

ആര്‍ക്കാണ്‌ കാത്തിരുപ്പിന്റെ നോവ്‌ അധികം അനുഭവപ്പെടുന്നത്‌?
10 മാസം കാത്തിരിക്കുന്ന അമ്മക്കോ അതോ പ്രസവ മുറിയുടെ വാതിക്കല്‍ 10 മണിക്കൂര്‍ കാത്തിരിക്കുന്ന അച്ഛനോ?

ആര്‍ക്കാണ്‌ ക്ഷമ അധികം ഉള്ളത്‌?
അമ്മയെ വധിച്ച പിതാവിനോട്‌ ക്ഷമിക്കുന്ന മകനോ അതൊ മകളുടെ ജീവന്‍ എടുത്ത മരുമകനോട്‌ ക്ഷമിക്കുന്ന അച്ഛനോ?

ആരുടെ ത്യാഗത്തിനാണ്‌ അധികം വില?
സിന്ദൂരം മാഞ്ഞ ഒരമ്മയുടെ സ്വന്തം കുട്ടികള്‍ക്കു വേണ്ടി ഏകാകിനിയായി ജീവിക്കാനുള്ള തീരുമാനത്തിനോ അതോ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള കുട്ടികള്‍ക്കു വേണ്ടി മാതൃത്വം വേണ്ടെന്ന് വെച്ച ഒരു ഭാര്യയുടെ തീരുമാനത്തിനോ?

Wednesday, March 21, 2007

പരിഭ്രമം

അന്ന് ആദ്യമായി സ്കൂളിന്റെ പടിപ്പുര കടന്നപ്പോള്‍ തോന്നിയ അതേ പരിഭ്രമം തോന്നുന്നു ഇന്ന് ഈ ബ്ലൂലോകത്ത്‌ മലയാളത്തില്‍ കുത്തിക്കുറിക്കാന്‍ തുടക്കമിട്ടപ്പോള്‍....